'ഭദ്രക്ക് മാത്രം അറിയാവുന്ന ആ രഹസ്യം തിരികെ ഏൽപ്പിക്കാനുള്ള വരവ്'; വർഷങ്ങൾക്ക് ശേഷം ശിവപുരത്തേക്ക് എത്തി അവർ, വിഡിയോ വൈറൽ

അനന്തനും ഭദ്രയും കല്യാണം കഴിഞ്ഞു തിരിച്ചു അമേരിക്കയിലേക്ക് പോയി
Anandabhadram
Anandabhadramവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

മലയാളി മനസുകളെ ഒന്നടങ്കം തൃപ്തിപ്പെടുത്തിയ ഹൊറർ ത്രില്ലർ സിനിമകളിലൊന്നാണ് 'അനന്തഭദ്രം'. സന്തോഷ് ശിവൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. സുനിൽ പരമേശ്വരൻ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പൃഥ്വിരാജ്, മനോജ്‌ കെ ജയൻ, കലാഭവൻ മണി, കാവ്യ മാധവൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്.

ശിവക്കാവും നാ​ഗങ്ങളും ദി​ഗംബരനുമൊക്കെ ഇന്നും പ്രേക്ഷക മനസിൽ പതിഞ്ഞു കിടക്കുന്ന ചിത്രമാണ്. 20 വർഷങ്ങൾക്കിപ്പുറവും അനന്തഭദ്രത്തിലെ കഥാപാത്രങ്ങൾ ചർച്ചയാകാറുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി എഐയിൽ ഒരുക്കിയ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.

വർഷങ്ങൾക്കിപ്പുറം അനന്തനും ഭദ്രയും ശിവപുരത്തേക്ക് തിരിച്ചെത്തുന്നതാണ് എഐ മനോഹരമായി സൃഷ്ടിച്ചിരിക്കുന്നത്. ശിവക്കാവും നാഗമാണിക്കവുമെല്ലാം ഇരുവരും വീണ്ടും കാണുന്നതായാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. "അനന്തനും ഭദ്രയും കല്യാണം കഴിഞ്ഞു തിരിച്ചു അമേരിക്കയിലേക്ക് പോയി,

എന്നാൽ അവരുടെ ഓർമകളിൽ എന്നും ശിവപുരവും, കുഞ്ഞൂട്ടനും, കുറേ ഏറെ കഥകളും നിറഞ്ഞു നിന്നിരുന്നു.... എന്നാൽ ഭദ്രക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യം തിരികെ ഏൽപ്പിക്കാൻ വേണ്ടി ആയിരുന്നു അവരുടെ ഈ വരവ്...

വർഷങ്ങൾ നീണ്ടു നിന്ന ഒരു രഹസ്യം...തികച്ചും അത്ഭുതങ്ങൾ നിറച്ച ഒരു ഗ്രാമം ആയിരുന്നു ശിവപുരവും അവിടത്തെ കഥകളും..."- എന്നാണ് വിഡിയോയ്ക്ക് കുറിച്ചിരിക്കുന്ന ക്യാപ്ഷൻ. സി​ഗ്നേച്ചർ ബൈ ആനന്ദ് എന്ന അക്കൗണ്ടാണ് രസകരമായ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. 'റീ റിലീസ് കാണാൻ ആ​ഗ്രഹിക്കുന്ന പടം' എന്നാണ് പലരും കുറിച്ചിരിക്കുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Anandabhadram
'കംപ്ലീറ്റ് ആക്ടർ ആര് ?' 'അറിയില്ലെ'ന്ന് രശ്മിക, താനെന്ന് വിജയ് ദേവരകൊണ്ട; എയറിലായി താരദമ്പതിമാർ
Anandabhadram
'സ്‌നേഹത്തിന് മരണമില്ല, ഓര്‍മകള്‍ക്ക് അവസാനവും'; 'ധര്‍മേന്ദ്ര'യുടെ കുടുംബത്തെ കാണാന്‍ 'മണവാള'ന്റെ കുടുംബമെത്തി
Anandabhadram
'കരയുമ്പോൾ കൂടെ കരയാൻ ആരുമില്ല, ചിരിക്കുമ്പോഴും അങ്ങനെ ഒരുപാട് പേരൊന്നുമില്ല; എനിക്ക് കുടുംബം മാത്രമേ ഉള്ളൂ'
Summary

Anandabhadram AI video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com