

മലയാള സിനിമയിലെ ഐക്കോണിക് കൂട്ടുകെട്ടുകളിലൊന്നാണ് കൊച്ചിന്‍ ഹനീഫയും സലിം കുമാറും. പുലിവാല്‍ കല്യാണത്തിലെ ധര്‍മേന്ദ്രയും മണവാളനുമായി അവര്‍ ഇന്നും നമുക്കിടയിലുണ്ട്. കൊച്ചിന്‍ ഹനീഫയുടെ മരണത്തിന്റെ വേദനയില്‍ ഉള്ളുലഞ്ഞു നില്‍ക്കുന്ന, പൊട്ടിക്കരയുന്ന സലിം കുമാര്‍ ഇന്നും മായാത്ത കാഴ്ചയായി ഓര്‍മകളിലുണ്ട്.
കൊച്ചിന്‍ ഹനീഫയും സലിം കുമാറും ഇന്നില്ല. അവര്‍ക്കിടയിലുണ്ടായിരുന്ന സൗഹൃദത്തേയും ആത്മബന്ധത്തേയും അതേ തീവ്രതയോടെ കാത്തുസൂക്ഷിക്കുകയാണ് ഇരു കുടുംബങ്ങളും. കൊച്ചിന്‍ ഹനീഫയുടെ പുതിയ വീട്ടിലേക്ക് സലിം കുമാറിന്റെ കുടുംബം വന്നതിന്റെ വിഡിയോ വൈറലായിരിക്കുകയാണ്.
മക്കളായ ചന്തുവിനും ആരോമലിലുമൊപ്പമാണ് സലിം കുമാറിന്റെ ഭാര്യ സുനിത എബി മന്‍സിലിലെത്തിയത്. മനോഹരമായ ആ നിമിഷങ്ങള്‍ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫാസിലയുടെ സഹോദരന്‍ ഫിറോസാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വിഡിയോ പങ്കിട്ടു കൊണ്ട് ഫിറോസ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്:
''സലിം കുമാര്‍ ചേട്ടന്റെ കുടുംബം കൊച്ചിന്‍ ഹനീഫാസ് എബി മന്‍സിലില്‍. ജീവന് തുല്യം പരസ്പരം സ്‌നേഹിച്ചിരുന്ന ആ രണ്ട് മഹാപ്രതിഭകളും ഇന്നും നമ്മുടെ ഒപ്പമില്ലെങ്കിലും അവര്‍ പരസ്പരം പങ്കുവച്ച സ്‌നേഹത്തിന്റെ ദീപശിഖ അണയാതെ കാത്ത് സൂക്ഷിക്കുകയാണ് അവരുടെ കുടുംബങ്ങള്‍. അവര്‍ക്കിടയിലെ ആത്മബന്ധത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. അവര്‍ ജീവിച്ചിരുന്ന കാലത്ത് തന്നെ ആ സ്‌നേഹത്തിന്റെ ആഴം മലയാളികള്‍ കണ്ടറിഞ്ഞതാണ്. ആ സൗഹൃദവും സ്‌നേഹവും മലയാളികളുടെ ഹൃദയത്തില്‍ ഇന്നും മായാതെ നില്‍ക്കുന്നു. അവര്‍ പകര്‍ന്നു നല്‍കിയ ചിരിയും സൗഹൃദവും ഓര്‍മകളും ഒരിക്കലും മരിക്കില്ല. അവരുടെ കുടുംബങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന ഈ സ്‌നേഹബന്ധം വരും തലമുറകള്‍ക്കും വലിയ മാതൃകയാണ്. സ്‌നേഹത്തിന് മരണമില്ല, ഓര്‍മകള്‍ക്ക് അവസാനവുമില്ല''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates