Daya Sujith and Manju Pillai 
Entertainment

'എന്റെ കൊച്ചിനെ പറഞ്ഞത് വേദനിപ്പിച്ചു; ജീവിതം ഒന്നേയുള്ളൂ, ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുത്'; ആദ്യമായി പ്രതികരിച്ച് മഞ്ജു പിള്ള

ഇക്കാര്യത്തില്‍ എന്റെ പ്രതികരണം എന്ന് പറഞ്ഞ് മുമ്പത്തെ പല വിഡിയോകളും കട്ട്‌ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മകള്‍ക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് നടി മഞ്ജു പിള്ള. മഞ്ജുവിന്റേയും ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവിന്റേയും മകള്‍ ദിയ സുജിത്ത് സോഷ്യല്‍ മീഡിയയിലെ താരമാണ്. ദിയയുടെ വ്‌സത്രധാരണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സൈബര്‍ ആക്രമണം കടുത്തതോടെ പിന്തുണയുമായി നിരവധിപേരെത്തിയിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ മഞ്ജുപിള്ള പ്രതികരിച്ചിരിക്കുന്നത്. ദയയുടെ പുതിയ വ്‌ളോഗിലാണ് മഞ്ജു പിള്ളയുടെ പ്രതികരണം.

''നമുക്ക് വേറെ ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. സത്യത്തില്‍ എന്താണ് പറയേണ്ടത്? ഇതേക്കുറിച്ച് സംസാരിക്കാന്‍ പോലും എനിക്ക് താല്‍പര്യമില്ല. അതിനേക്കാളും വലിയ കാര്യങ്ങള്‍ എനിക്ക് ചെയ്ത് തീര്‍ക്കാനുണ്ട്. ഞാന്‍ തന്നെ ചെയ്യണം. എനിക്ക് പറയാനുള്ളത്, കുഞ്ഞുങ്ങള്‍ ആണെങ്കിലും അല്ലെങ്കിലും അവരവരുടെ പാഷന് പിന്നാലെ പോവുക. അതിനുള്ള ആത്മവിശ്വാസവും ധൈര്യവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുക, ജീവിക്കുക. നാളെ ഒരു വണ്ടി തട്ടിയാല്‍ തീരാവുന്നതേയുള്ളൂ. ജീവിതം ഒന്നേയുള്ളൂ, ആസ്വദിക്കുക.ആര്‍ക്കും ഒരു ബുദ്ധിമുട്ടുണ്ടാക്കാതെ അപകമടമുണ്ടാകാതെ ജീവിക്കുക. മക്കളെ പിന്തുണയ്ക്കുക. അത്രയേ എനിക്ക് പറയാനുള്ളൂ'' എന്നാണ് മഞ്ജു പിള്ള പറയുന്നത്.

ഇത് ബാധിക്കുന്ന വിഷയമേയല്ല. പക്ഷെ ഒരമ്മ എന്ന നിലയില്‍ വിഷമമുണ്ട്. കുഞ്ഞുങ്ങളെ പറയുമ്പോള്‍ അമ്മ നിലയില്‍ വേദനയുണ്ടാകും. പേടിയല്ല, എന്റെ കൊച്ചിനെ പറയുമ്പോള്‍ ഉണ്ടാകുന്ന വേദന അമ്മ എന്ന നിലയില്‍ എനിക്കുമുണ്ടായിട്ടുണ്ട്. പക്ഷെ എന്ത് ചെയ്യാന്‍ പറ്റും? എന്നും മഞ്ജു പിള്ള പറയുന്നുണ്ട്. അതേസമയം, തന്റെ പഴയ വിഡിയോ പ്രചരിപ്പിക്കുന്നതും മഞ്ജു പിള്ള ചൂണ്ടിക്കാണിച്ചു.

ഇക്കാര്യത്തില്‍ എന്റെ പ്രതികരണം എന്ന് പറഞ്ഞ് മുമ്പത്തെ പല വിഡിയോകളും കട്ട്‌ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോഴല്ലാതെ ഇക്കാര്യത്തില്‍ ആരോടും ഒന്നും ഞാന്‍ സംസാരിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. വിഡിയോയില്‍ ദിയ തനിക്ക് ലഭിച്ച മെസേജുകളെക്കുറിച്ചും സംസാരിക്കുന്നുണ്ട്.

''ഒരുപാടു പേര്‍ എനിക്ക് മെസേജ് അയക്കുന്നുണ്ട്. അതില്‍ രണ്ട് ടീനേജ് പെണ്‍കുട്ടികളുടെ അമ്മയായ ഒരാളുടെ മെസേജ് ഉണ്ടായിരുന്നു. മോള്‍ ആ ഫോട്ടോഷൂട്ടില്‍ ഇട്ട ഡ്രസ് എനിക്ക് ഇഷ്ടപ്പെട്ടില്ല. എന്റെ കുട്ടികള്‍ ഇട്ടാലും ഇഷ്ടപ്പെടില്ല. പക്ഷേ, ഒരമ്മ എന്ന രീതിയില്‍ ഞാന്‍ മോള്‍ക്ക് എന്റെ അനുഗ്രഹം നല്‍കുന്നു എന്നാണ് പറഞ്ഞത്. എന്തു മനോഹരമായിട്ട്, എത്ര ബഹുമാനത്തോടെയാണ് അവര്‍ പറഞ്ഞത്. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ മൂലം മറ്റാര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല. പിന്നെന്തിന് അതില്‍ നിന്നും പിന്‍മാറണം?'' എന്നാണ് ദിയ ചോദിക്കുന്നത്.

Manju Pillai reacts to cyber bulliying her daughter Daya Sujith is facing. The star kid was bulllied for her dressing style. later social media came forward and supported her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വഖഫ് ബോര്‍ഡിന് തുടരാം; ജോയിന്റ് സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി

'പിണറായിയേക്കാള്‍ ശക്ത ഭാര്യയാണ്; അമേരിക്കയിലും യുഎഇയിലും ബിസിനസുണ്ട്'

മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച് എസ്ഐയെ തടഞ്ഞുവെച്ചു: സിപിഎം ഏരിയാ സെക്രട്ടറിയുൾപ്പെടെ 200 പേർക്കെതിരെ കേസ്

'അമുസ്ലിങ്ങളെ വയ്ക്കാൻ ബോർഡ് സമ്മതിച്ചു': ലീഗ് നിലപാട് അതല്ലെന്ന് സലാം, ഇടതുപക്ഷത്തിന് വിമർശനം

ഉറങ്ങിയട്ടും കണ്ണിന് താഴെ ഡാർക്ക് സർക്കിൾ; പോഷകക്കുറവു മുതൽ അലർജി വരെ