മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച് മഞ്ജു വാര്യരുടെ അമ്മ/ ചിത്രം ഇൻസ്റ്റാ​ഗ്രാമിൽ 
Entertainment

'ഏറെ അഭിമാനിക്കുന്നു', മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച് ​അമ്മ, വൈറലായി മഞ്ജുവിന്റെ പോസ്റ്റ്

ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ചിത്രങ്ങളും കുറിപ്പും വൈറലായി.

Author : സമകാലിക മലയാളം ഡെസ്ക്

മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച് നടി മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവൻ. നൃത്തം ചെയ്യുന്ന അമ്മയുടെ ചിത്രങ്ങൾ പങ്കുവെച്ച് മഞ്ജു തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ചിത്രങ്ങൾക്കൊപ്പം നടി പങ്കുവെച്ച കുറിപ്പും സോഷ്യൽമീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

'അമ്മേ, പ്രായം വെറും ഒരു നമ്പർ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് ജീവിതത്തിൽ ചെയ്യാനാ​ഗ്രഹിക്കുന്നതെന്തും നേടിയെടുക്കുന്നതിൽ നന്ദി. 67-ാം വയസിലാണ് അമ്മ ഇത് ചെയ്‌തത്.  എന്നെയും ചുറ്റുമുള്ള ദശലക്ഷക്കണക്കിനു സ്ത്രീകളെയും അമ്മ പ്രചോദിപ്പിച്ചു. ഞാൻ അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു. അമ്മയെക്കുറിച്ചോർത്ത് ഏറെ അഭിമാനിക്കുന്നു' ഇതായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.

ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ചിത്രങ്ങളും കുറിപ്പും വൈറലായി. ​ഗിരിജ മാധവനെ അഭിനന്ദിച്ച് രമേഷ് പിഷാരടി, ഗീതു മോഹൻദാസ്, ആഷിക് അബു, സിതാര കൃഷ്ണകുമാർ തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേർ രം​ഗത്തെത്തി. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റും ചെയ്തത്. നേരത്തെ കഥകളിയിലും ​ഗിരിജ മാധവൻ അരങ്ങേറ്റം കുറിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍