Manju Warrier ഫെയ്സ്ബുക്ക്
Entertainment

'ഇപ്പോഴും മര്യാദയ്ക്ക് ചെയ്യാൻ അറിയാത്ത ഒരുപാട് കാര്യങ്ങൾ ബൈക്കിങ്ങിൽ ഉണ്ട്; എനിക്ക് അതിന്റെ ബുദ്ധിമുട്ടുമുണ്ട്'

സ്വയം അപ്ഡേറ്റ് ആയി കൊണ്ടിരുന്നാലേ നമ്മുടെ ആ​ഗ്രഹങ്ങളുടെ ഭം​ഗി പൂർണമാകുകയുള്ളൂ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വയം അപ്ഡേറ്റ് ആയി കൊണ്ടിരുന്നാൽ മാത്രമേ നമ്മുടെ ആ​ഗ്രഹങ്ങളുടെ ഭം​ഗി പൂർണമാകുകയുള്ളൂവെന്ന് നടി മഞ്ജു വാര്യർ. തന്റെ ജീവതത്തിൽ താൻ നേടിയെ‌ടുത്ത ആ​ഗ്രഹങ്ങളെക്കുറിച്ചും മഞ്‍ജു സംസാരിച്ചു. കേരള വനിത കമ്മീഷന്റെ പറന്നുയരാം കരുത്തോടെ എന്ന കാമ്പയിന്റെ ബ്രാൻഡ് അംബാസിഡറായി ചുമതലയേറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മഞ്ജു.

"എനിക്കും ഉണ്ടായിരുന്നു ഒരു ബക്കറ്റ് ലിസ്റ്റ്. ബക്കറ്റ് ലിസ്റ്റ് എന്ന് പറയുന്ന ഒരു സാധനമുണ്ട്. നമ്മുടെ ജീവിതത്തിൽ ചെയ്യാൻ ആ​ഗ്രഹിക്കുന്ന കാര്യങ്ങൾ ഇങ്ങനെ ഒന്നൊന്നായി എഴുതി വയ്ക്കുക. അതിൽ ഓരോന്നും ചെയ്ത് കഴിയുമ്പോൾ ഇങ്ങനെ ടിക്ക് ഇടുക.

അപ്പോൾ നമുക്ക് വല്ലാത്തൊരു മനസുഖം കിട്ടുന്ന കാര്യമാണ്. എനിക്കുണ്ടായിരുന്നത് വളരെ ചെറിയ ചെറിയ ആ​ഗ്രഹങ്ങളായിരുന്നു. ഡ്രൈവിങ് പഠിക്കുക എന്നൊരു ആ​ഗ്രഹമുണ്ടായിരുന്നു. അത് ഞാൻ ചെയ്യാൻ ശ്രമിക്കുന്നുണ്ട്, ചെയ്യുന്നുമുണ്ട്. നീന്തൽ പഠിക്കണമെന്നുണ്ടായിരുന്നു. വളരെ ബേസിക് ആയിട്ടുള്ള കാര്യങ്ങളെ അറിയുള്ളൂവെങ്കിലും അത് ചെയ്യുന്നുണ്ട്.

അച്ഛന്റെ പിറകിലിരുന്ന് ബൈക്കിൽ പോയി ആണ് ബൈക്ക് റൈഡിനോട് ഇഷ്ടം തോന്നുന്നത്. എനിക്ക് തോന്നുന്നു അച്ഛന്റെ പിന്നിലിരുന്ന ബൈക്കിൽ പോയിട്ടുള്ള ഏതൊരു പെൺകുട്ടിക്കുമുള്ള സ്വപ്നമായിരിക്കും, എന്നെങ്കിലും ബൈക്ക് ഓടിക്കുക എന്നുള്ളത്. അങ്ങനെ ഞാൻ ചെയ്ത കാര്യങ്ങളുണ്ട്. പക്ഷേ ഞാൻ അത് ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചറിഞ്ഞ കാര്യമുണ്ട്.

അത് ചെയ്ത് കഴിഞ്ഞ് ടിക്ക് ചെയ്ത് പോവുക എന്നുള്ളതല്ല, അതിന്റെ ഭം​ഗി മുഴുവനായും തിരിച്ചറിയണമെങ്കിൽ നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ അപ്ഡേറ്റ് ആയിക്കൊണ്ടിരുന്നാൽ മാത്രമേ ആ ഭം​ഗി നമുക്ക് കൂടുതൽ ആസ്വദിക്കാൻ കഴിയുകയുള്ളൂ. ഇപ്പോൾ ബൈക്ക് ഓടിക്കുന്ന കാര്യമാണെങ്കിലും, ഞാൻ ബൈക്ക് ഓടിക്കാൻ പഠിച്ചു.

നല്ല സ്പീഡിലൊക്കെ ഓടിക്കാൻ അറിയാമെങ്കിലും എനിക്ക് ഇപ്പോഴും മര്യാദയ്ക്ക് ചെയ്യാൻ അറിയാത്ത ഒരുപാട് കാര്യങ്ങൾ ബൈക്കിങ്ങിൽ ഉണ്ട്. സ്ലോ ആയി പോകാനും അല്ലെങ്കിൽ ട്രാഫിക്കിന് ഇടയിലൂടെ ഓടിക്കുമ്പോഴുമൊക്കെ ഞാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.

ഞാൻ അതിൽ ഇനിയും സ്വയം വർക്ക് ചെയ്യാനുണ്ടെന്നും, ഡ്രൈവിങ്ങിന്റെ കാര്യത്തിലാണെങ്കിലും നീന്തലിന്റെ കാര്യത്തിലാണെങ്കിലും ഇപ്പോൾ വെള്ളത്തിൽ കൊണ്ടുപോയി ഇട്ടാൽ മുങ്ങാതെ രക്ഷപ്പെടാം എന്നേയുള്ളൂ. അതിൽ കൂടുതൽ എനിക്കറിയില്ല.

ഇനിയും കൂടുതൽ പഠിക്കാനുണ്ട് എന്ന തിരിച്ചറിവാണ് എനിക്ക് ഈ കാര്യങ്ങൾ ചെയ്തതിലൂടെ എനിക്ക് കി‌ട്ടിയത്. നമ്മുടെ ഫോണിൽ വരുന്ന അപ്ഡേറ്റ് റിക്വസ്റ്റുകളുണ്ടല്ലോ, അതേപോലെ നമ്മളും സ്വയം അപ്ഡേറ്റ് ആയി കൊണ്ടിരുന്നാലേ നമ്മുടെ ആ​ഗ്രഹങ്ങളുടെ ഭം​ഗി പൂർണമാകുകയുള്ളൂ". - മഞ്ജു വാര്യർ പറഞ്ഞു.

Cinema News: Manju Warrier opens up about bike riding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും