മഞ്ജു വാര്യര്‍, നയന്‍താര ഇന്‍സ്റ്റഗ്രാം
Entertainment

'എന്‍റെ തൊട്ടടുത്തിരിക്കുന്നത് വണ്ടര്‍വുമണ്‍'; ലേഡി സൂപ്പർസ്റ്റാറുകൾ ഒറ്റ ഫ്രെയിമിൽ, ചിത്രം ഏറ്റെടുത്ത് ആരാധകർ

പ്രേക്ഷകരുടെ മനം കവർന്ന താര സുന്ദരികൾ ഒരു ഫ്രെയിമിൽ

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ ഇന്ത്യയിൽ സിനിമ രം​ഗത്തെ തന്റെതായ ഇരിപ്പിടം സൃഷ്ടിച്ച താരങ്ങളാണ് മഞ്ജു വാര്യരും നയൻതാരയും. സ്ക്രീനിന് പുറത്ത് നല്ല സൗഹൃദം പങ്കവെക്കുന്ന താരങ്ങളാണ് ഇരുവരും. ഇപ്പോഴിതാ പ്രേക്ഷകരുടെ മനം കവർന്ന താര സുന്ദരികൾ ഒരു ഫ്രെയിമിൽ. ഇന്നതെ വനിതാ ദിനത്തോട് അനുബന്ധിച്ച് മഞ്ജു വാര്യരാണ് നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

'എല്ലാവരുടെയും ഉള്ളിൽ ഒരു വണ്ടർ വുമൺ ഉണ്ടാകും. എന്റെ തൊട്ടടുത്തും ഒരു വണ്ടർ വുമൺ ഇരിപ്പുണ്ട്. ഒരുപാട് സ്നേഹം എന്‍റെ സൂപ്പര്‍സ്റ്റാറിന്'- എന്ന കുറിപ്പോടെയാണ് മഞ്ജു നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രം ആരാധകർ ഏറ്റെടുത്തു. എന്നാണ് ഇരുവരും ഒന്നിച്ചു സിനിമ ചെയ്യുന്നതെന്നും ആരാധകർ കമന്റായി ചോദിക്കുന്നുണ്ട്. നയൻതാരയുടെ ബോളിവുഡ് പ്രവേശനത്തിനും ജന്മദിനത്തിനും താരത്തിന് ആശംസകൾ അറിയിച്ച് മഞ്ജു വാര്യർ രം​ഗത്തെത്തിയിരുന്നു. ടെസ്റ്റ് ആണ് നയൻതാരയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ. ഫൂട്ടേജ് ആണ് ആരാധകർ കാത്തിരിക്കുന്ന മഞ്ജുവിന്റെ മലയാള ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി