ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

മഞ്ജു വാര്യരുടെ 'ആയിഷ', ചിത്രീകരണം റാസൽ ഖൈമയിൽ തുടങ്ങി

നവാഗതനായ ആമിർ പള്ളിക്കാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആയിഷ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇന്തോ-അറബിക് ചിത്രത്തിന്റെ ഷൂട്ടിങ് റാസൽ ഖൈമയിൽ ആണ് ആരംഭിച്ചത്. നവാഗതനായ ആമിർ പള്ളിക്കാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റ സ്വിച്ച് ഓൺ കർമ്മം റാസ് അൽ ഖൈമ അൽ ഖാസിമി പാലസ് ഉടമ താരിഖ് അഹ്‌മദ്‌ അലി അൽ ഷർഹാൻ അൽ നുഐമി, പ്രശസ്ത യു എ ഇ എഴുത്തുകാരൻ മുഹ്സിൻ അഹ്‌മദ്‌ സാലം അൽ കൈത് അൽ അലി എന്നിവർ ചേർന്ന് നിർവഹിച്ചു. 

 മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തുന്നു. മഞ്ജു വാര്യർക്കു പുറമെ രാധിക, സജ്ന, പൂർണിമ , ലത്തീഫ( ടുണീഷ്യ), സലാമ(യു.എ.ഇ.),  ജെന്നിഫർ (ഫിലിപ്പൈൻസ് ), സറഫീന (നൈജീരിയ) സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.   ആഷിഫ് കക്കോടിയാണ് രചന നിർവഹിക്കുന്നത്. 

എം ജയചന്ദ്രൻ സംഗീത നിർവഹണം നടത്തുന്ന ചിത്രത്തിൽ പ്രശസ്ത ഇന്ത്യൻ അറബി പിന്നണി ഗായകർ പാടുന്നുണ്ട് . ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കുന്നു . എഡിറ്റർ അപ്പു എൻ ഭട്ടതിരി. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ  സക്കറിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ്  എന്നീ ബാനറുകളിൽ ശംസുദ്ധീൻ , സക്കറിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT