മികച്ച നടി എന്ന നിലയിൽ മാത്രമല്ല നർത്തകിയായും ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് മഞ്ജു വാര്യർ. താരം സിനിമയിലേക്ക് തിരിച്ചെത്തിയതു തന്നെ നൃത്ത വേദിയിൽ സജീവമായിക്കൊണ്ടാണ്. ഇപ്പോൾ ശ്രീകൃഷ്ണ വേഷത്തിൽ വേദിയിലെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
സൂര്യ ഫെസ്റ്റിവലിന്‍റെ സമാപനവേദിയില്‍ കുച്ചിപ്പുടി നൃത്ത നാടകമാണ് മഞ്ജുവും സംഘവും അവതരിപ്പിച്ചത്. രാധേ ശ്യാം എന്ന നൃത്ത നാടകത്തിൽ നിന്നുള്ള ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കലാക്ഷേത്ര പൊന്നിയാണ് രാധയായി എത്തിയത്. പാദം സ്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച നൃത്തനാടകത്തിന്‍റെ ആശയവും നൃത്തസംവിധാനവും ഗീത പദ്മകുമാറിന്‍റേത് ആയിരുന്നു. അര്‍ജുന്‍ ഭരദ്വാജിന്റെ വരികള്‍ക്ക് ഭാഗ്യലക്ഷ്മി ഗുരുവായൂര്‍ സംഗീതം പകര്‍ന്ന പരിപാടിയുടെ മ്യൂസിക് പ്രൊഡക്ഷന്‍ രാമു രാജ് ആയിരുന്നു.
കഴിഞ്ഞ ദിവസമാണ് മഞ്ജുവിന്റെ പുതിയ ചിത്രം ആയിഷ റിലീസിന് എത്തിയത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. ഈ ചിത്രത്തിനുവേണ്ടി വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates