മനോജ് ബാജ്പേയ്/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'അത് മോർഫ് ചെയ്ത ചിത്രം': വൈറൽ ഫോട്ടോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി മനോജ് ബാജ്പേയ്

പുതുവര്‍ഷത്തില്‍ താരം തന്നെയാണ് അമ്പരപ്പിക്കുന്ന മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളെ അമ്പരപ്പിക്കുന്ന നടനാണ് മനോജ് ബാജ്പേയ്. അടുത്തിടെ താരത്തിന്റെ ഒരു ഷര്‍ട്ട്‌ലസ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതുവര്‍ഷത്തില്‍ താരം തന്നെയാണ് അമ്പരപ്പിക്കുന്ന മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ഫോട്ടോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍. 

ചിത്രം മോര്‍ഫ് ചെയ്തതാണ് എന്നാണ് താരം പറഞ്ഞത്. ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. താരത്തിന്റെ പുതിയ സീരീസായ കില്ലര്‍ സൂപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് മനോജ് വ്യക്തമാത്തിയത്. അത് മോര്‍ഫ് ചെയ്ത ചിത്രമാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ പ്രചാരണ തന്ത്രമായിരുന്നു അത്. ഉന്നത തലത്തില്‍ നടന്ന ഗൂഢാലോചനയായിരുന്നു അത്. വിജയകരമായി പൂര്‍ത്തിയാക്കാനും അവര്‍ക്ക് കഴിഞ്ഞു- മനോജ് ബാജ്പേയ് പറഞ്ഞു. 

ജനുവരി ഒന്നിനാണ് താരം മേക്കോവര്‍ ചിത്രം പോസ്റ്റ് ചെയ്യുന്നത്. പിന്നാലെ ചിത്രം എഡിറ്റഡാണെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനോജ് ബാജ്പേയ്ക്കൊപ്പം കൊങ്കണ സെന്‍ ശര്‍മയാണ് പ്രധാന വേഷത്തിലെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍