Mammootty ഫയല്‍
Entertainment

'മമ്മൂക്ക ഓട്ടോ ഡ്രൈവറെ തെറി വിളിച്ചു, അവന്‍ ഹാപ്പി, ഇനിയും പറയാന്‍ പറഞ്ഞു'; മമ്മൂട്ടിയുടെ ഡ്രൈവിംഗിനെപ്പറ്റി താരങ്ങള്‍

'മമ്മൂക്ക ഭയങ്കര സ്പീഡാണ്. പറപ്പിക്കും'

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയുടെ മെഗാ താരം മമ്മൂട്ടിയുടെ വണ്ടി ഭ്രാന്ത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഡ്രൈവറെ പിന്‍സീറ്റിലിരുത്തി വണ്ടിയോടിച്ച് പോകുന്ന മമ്മൂട്ടിയുടെ കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ കൂടെയുള്ള യാത്രാനുഭവം പങ്കിടുകയാണ് നടന്മാരായ മനോജ് കെ ജയനും സുധീഷും. പുതിയ സിനിമ ധീരന്റെ പ്രൊമോഷന്റെ ഭാഗമായുള്ള പരിപാടിയിലാണ് ഇരുവരും മമ്മൂട്ടിയുടെ ഡ്രൈവിംഗിനെക്കുറിച്ച് സംസാരിക്കുന്നത്.

മമ്മൂട്ടി സ്പീഡില്‍ വണ്ടിയോടിക്കുന്ന ആളാണെന്നാണ് മനോജ് കെ ജയന്‍ പറയുന്നത്. റോഡില്‍ തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചാല്‍ പോലും എതിരെ വരുന്ന ആളോട് മമ്മൂട്ടി ദേഷ്യപ്പെടുമെന്നും മനോജ് കെ ജയന്‍ തമാശരൂപേണ പറയുന്നുണ്ട്. ''മമ്മൂക്ക ഭയങ്കര സ്പീഡാണ്. പറപ്പിക്കും. അദ്ദേഹത്തിന്റെ ഭാഗത്താണ് തെറ്റെങ്കില്‍ പോലും വഴിയെ പോകുന്നവനെ ചീത്ത വിളിക്കും. കാറില്‍ ഇരിക്കുന്ന നമുക്കറിയാം മമ്മൂക്കയുടെ ഭാഗത്തും തെറ്റുണ്ടെന്ന്. പക്ഷെ സമ്മതിച്ചു തരില്ല'' എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്.

പിന്നാലെ സുധീഷ് വല്ല്യേട്ടന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവം ചൂണ്ടിക്കാണിക്കുകയാണ്. ''വല്ല്യേട്ടന്റെ ഷൂട്ടിന്റെ സമയത്ത് ഓട്ടോക്കാരനെ ചീത്തപ്പറഞ്ഞിട്ടുണ്ട്. ഓട്ടോക്കാരന്‍ ഞെട്ടിപ്പോയി, ഭയങ്കര ഹാപ്പിയായി. മമ്മൂക്ക എന്നെ ചീത്ത പറഞ്ഞുവോ എന്നായി. മമ്മൂക്കാ ഇനിയും പറ, ഇനിയും പറ എന്നായി.'' എന്നാണ് സുധീഷ് പറയുന്നത്. മമ്മൂക്ക തെറിവിളിച്ചപ്പോള്‍ അവന്‍ ഹാപ്പി ആയെന്ന് മനോജ് കെ ജയനും പറയുന്നുണ്ട്.

അതേസമയം ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും മമ്മൂട്ടിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. കളങ്കാവല്‍ ആണ് മമ്മൂട്ടിയുടെ പുതിയ സിനിമ. പുതുമുഖം ജിതിന്‍ കെ ജോസ് ആണ് സിനിമയുടെ സംവിധാനം. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയില്‍ വിനായകനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗായത്രി അരുണ്‍, രജിഷ വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സീരിയല്‍ കില്ലര്‍ സൈനേഡ് മോഹന്റെ കഥയാണ് സിനിമ പറയുന്നത്. ഓഗസ്റ്റ് ഒന്നിനാകും കളങ്കാവല്‍ തിയറ്ററുകളിലേക്ക് എത്തുക. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കളങ്കാവല്‍.

Manoj K Jayan and Sudheesh talks about Mammootty and his driving during Valliyettan movie shooting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT