Manoj K Jayan, Mammootty ഫെയ്സ്ബുക്ക്
Entertainment

'ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം, പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്'; ചിത്രം പങ്കുവച്ച് മനോജ് കെ ജയൻ

പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനിൽ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോൾ

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് മനോജ് കെ ജയൻ. വൈവിധ്യമാർന്ന ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ഇപ്പോഴും മലയാളികളെ ത്രസിപ്പിച്ചു കൊണ്ടിരിക്കുകയാണ് പ്രിയതാരം. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മനോജ്. മമ്മൂട്ടിയ്ക്കൊപ്പമുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് മനോജ് കെ ജയൻ പങ്കുവച്ചിരിക്കുന്നത്.

മമ്മൂട്ടി ആരോ​ഗ്യവാനായിരിക്കുന്നുവെന്നും നടൻ കുറിച്ചിട്ടുണ്ട്. "ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം.., പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനിൽ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോൾ..ഒരുപാട് സന്തോഷം..മമ്മൂക്ക വളരെ സന്തോഷവാനായി., ആരോഗ്യവാനായിരിക്കുന്നു ദൈവത്തിനു നന്ദി"- എന്നാണ് ചിത്രങ്ങൾക്കൊപ്പം മനോജ് കെ ജയൻ കുറിച്ചിരിക്കുന്നത്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയറ്റിന്റെ' ചിത്രീകരണത്തിനായാണ് മമ്മൂട്ടി ലണ്ടനിലെത്തിയത്. ‘പാട്രിയറ്റി’ന്റെ യുകെയിലെ ചിത്രീകരണ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. റെഡ് റേഞ്ച് റോവറില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ വന്നിറങ്ങുന്ന മമ്മൂട്ടി ഉൾപ്പെടുന്ന വിഡിയോ ആണ് പുറത്തുവന്നത്.

വിഡിയോയ്ക്ക് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. പാട്രിയറ്റിന്റെ ചിത്രീകരണം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത കരം ആണ് മനോജ് കെ ജയന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കരത്തിലെ മഹേന്ദ്രൻ എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

Cinema News: Actor Manoj K Jayan meets Mammootty in London.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT