മനു അശോകൻ സംവിധാനം ചെയ്ത് 2019ൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് 'ഉയരെ'. ആസിഫ് അലി, പാർവതി തിരുവോത്ത്, ടൊവിനോ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ടോക്സിക് സ്വഭാവമുള്ള ഗോവിന്ദ് എന്ന കഥാപാത്രമായാണ് ആസിഫ് ചിത്രത്തിലെത്തിയത്.
നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങൾ പ്രത്യേകിച്ച് ഗോവിന്ദിനെ പോലെയുള്ളവ ആസിഫ് അലി മുൻപ് ചെയ്യാത്തതിനാൽ ഉയരെയിലെ വേഷം താരം ചെയ്യുമെന്ന് വിചാരിച്ചില്ലെന്ന് പറയുകയാണ് മനു അശോകൻ. ദ് ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഒരിക്കലും ആസിഫ് അത് ചെയ്യില്ല എന്ന ഉറപ്പിലാണ് നമ്മൾ പോകുന്നത്.
ഗോവിന്ദ് എന്ന് പറഞ്ഞ കഥാപാത്രത്തെ നിരന്തരമായി വില്ലൻ ചെയ്യുന്ന ഒരാളാണ് അഭിനയിച്ചിരുന്നതെങ്കിൽ ഒരിക്കലും ആ കാരക്ടറിന് ഇംപാക്ട് ഉണ്ടാകില്ല. പക്ഷേ, നമ്മുടെ അടുത്ത വീട്ടിലെ പയ്യൻ എന്ന ഇമേജുള്ള ഒരാൾ, അതിനു മുൻപ് സൺഡേ ഹോളിഡേ പോലെയുള്ള ഭയങ്കര ഹിറ്റുകൾ ചെയ്തിട്ടുള്ള ഒരു നായകൻ ഇതുപോലെ ഒരു കഥാപാത്രം ചെയ്യുമോ എന്നുള്ള ചോദ്യം ഞങ്ങൾ പരസ്പരം തന്നെ ഒരു നൂറ് പ്രാവശ്യം ചോദിച്ച ചോദ്യമായിരുന്നു.
എങ്കിലും ഒന്ന് ശ്രമിച്ചു നോക്കാമെന്ന് വിചാരിച്ചാണ് ആസിഫിനെ സമീപിച്ചത്. ഇത്രയും നെഗറ്റീവ് ആണ്, ഗ്രേഡ് എക്സ്ട്രീം ആണ്, പക്ഷേ ആസിഫ് ഒരു പെർഫോമർ എന്ന രീതിയിലാണ് അത് തിരിച്ചറിഞ്ഞത്, സ്റ്റാർ ആയിട്ടല്ല. ബോബിച്ചേട്ടൻ ആ സീൻ പറയുമ്പോൾ അത് നറേറ്റ് ചെയ്യുമ്പോൾ ആസിഫ് ഭയങ്കര ഷോക്കായി പോയി. ആസിഡ് ഒഴിക്കുന്നത് എക്സ്പെക്റ്റ് ചെയ്യുന്നില്ലല്ലോ.
മാക്സിമം അടിക്കും അല്ലെങ്കിൽ വേറെ എന്തെങ്കിലും ചെയ്യും. ആസിഡ് ഒഴിക്കുക എന്ന് പറയുന്നത് നമുക്ക് അത്ര പരിചിതമായിട്ടുള്ള ഒരു കാര്യമല്ല. ആസിഫ് ഭയങ്കര ഷോക്കായി സംശയത്തിലും ആയിരുന്നു. ആസിഫിനേക്കാൾ സംശയത്തിലായത്സ ആസിഫുമായി ബന്ധമുള്ള മറ്റു പലരും ആയിരുന്നിരിക്കാം എന്നെനിക്ക് തോന്നിയിട്ടുണ്ട്.
പലരും പറഞ്ഞിട്ടുണ്ട് ആസിഫിനോട് അത് ചെയ്യരുത്, നെഗറ്റീവ് ആണ്, പ്രശ്നമാകും പിന്നെ അങ്ങോട്ട് ഫുൾ ഗ്രേ ആകുമെന്നൊക്കെ. പക്ഷേ അയാളുടെ ആക്ടറിനാണ് അവിടെ പുള്ളി മുൻതൂക്കം കൊടുത്തത്. അല്ലെങ്കിൽ ഒരിക്കലും ആസിഫിനെ പോലെ ആ സമയത്ത് നിൽക്കുന്ന ഒരു ആക്ടർ യെസ് പറയില്ല".- മനു അശോകൻ പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates