കത്രീന, വിക്കി കൗശല്‍, ഫയല്‍ ചിത്രം 
Entertainment

'ആദ്യം വിവാഹാഭ്യര്‍ഥന', പിന്നെ കത്രീന കൈഫിനും വിക്കി കൗശലിനുമെതിരെ വധഭീഷണി; ആരാധകന്‍ അറസ്റ്റില്‍

താര ദമ്പതികളായ ബോളിവുഡ് നടി കത്രീനയ്ക്കും നടന്‍ വിക്കി കൗശലിനുമെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: താര ദമ്പതികളായ ബോളിവുഡ് നടി കത്രീനയ്ക്കും നടന്‍ വിക്കി കൗശലിനുമെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. സോഷ്യല്‍മീഡിയയിലൂടെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കാണിച്ച് വിക്കി കൗശല്‍ നല്‍കിയ പരാതിയിലാണ് നടപടി.  

സിനിമയില്‍ നടനാവാന്‍ ശ്രമിക്കുന്ന മന്‍വീന്ദര്‍ സിങ് എന്ന യുവാവ് ആണ് മുംബൈ പൊലീസിന്റെ പിടിയിലായത്. കത്രീനയുടെ കടുത്ത ആരാധകനായ യുവാവ്, കുറച്ചുമാസങ്ങളായി നടിയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് ഇന്‍സ്റ്റാഗ്രാമിലൂടെ നിരന്തരം ശല്യം ചെയ്തതായി പൊലീസ് പറയുന്നു. ഇയാളുടെ ശല്യം അതിരുകടന്നപ്പോള്‍ വിക്കി സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കത്രീനയ്‌ക്കൊപ്പം നില്‍ക്കുന്ന നിരവധി വ്യാജ ചിത്രങ്ങളും വിഡിയോകളും ഇയാള്‍ പങ്കുവച്ചിട്ടുണ്ട്. കത്രീനയ്‌ക്കൊപ്പം നില്‍ക്കുന്ന വിക്കി കൗശലിന്റെ ചിത്രം മാറ്റി തന്റെ ഫോട്ടോ വച്ചായിരുന്നു പ്രചാരണം.'എന്റെ ഭാര്യ, ഇന്ന് ഞങ്ങളുടെ വിവാഹം' എന്നിങ്ങനെ യുവാവ് സോഷ്യല്‍മീഡിയയില്‍ കുറിച്ചതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി