മരക്കാര്‍ സിനിമയുടെ പോസ്റ്റര്‍ 
Entertainment

മരക്കാര്‍ തിയറ്ററിലേക്കില്ല, റിലീസ് ചെയ്യാന്‍ എല്ലാ ശ്രമവും നടത്തി, ചര്‍ച്ചയ്ക്ക്‌ പോലും തയ്യാറായില്ല: വിശദീകരണവുമായി ആന്റണി പെരുമ്പാവൂര്‍

നടന്‍ മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: നടന്‍ മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. തീരുമാനത്തിന് ഒരുപാട് കാരണങ്ങള്‍ ഉണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിയറ്ററില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് നടന്നത്. അഡ്വാന്‍സ് തുക സംബന്ധിച്ച് തിയറ്റര്‍ ഉടമകളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ധാരണയില്‍ എത്തിയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമ തിയറ്ററില്‍ റിലീസ് ചെയ്യിക്കുന്നതിന് എല്ലാ ശ്രമവും നടത്തി. എന്നാല്‍ ഒടിടിയില്‍ റിലീസ് ചെയ്യിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മരക്കാര്‍ തിയറ്ററിലേക്കില്ല

തിയറ്ററുകള്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ ആരോപിച്ചു. അവര്‍ വേണ്ട പിന്തുണയും നല്‍കിയില്ല. തിയറ്ററുകളെ സഹായിക്കണമെന്ന ആഗ്രഹമുണ്ട്. എന്നാല്‍ സഹകരിച്ചില്ല. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും പിന്തുണയോടെയാണ് ഒടിടി തീരുമാനമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

40 കോടി രൂപ അഡ്വാന്‍സായി തിയറ്ററുകളില്‍ നിന്ന് വാങ്ങിയിട്ടില്ല. 4.89 കോടി മാത്രമാണ് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി