പാട്ടിന്റെ ടീസറിൽ നിന്ന് 
Entertainment

പ്രണയിച്ച് പ്രണവും കല്യാണിയും, കണ്ണിൽ എന്റെ കണ്ണെറിഞ്ഞ് ​ഗാനത്തിന്റെ ടീസർ

കണ്ണിൽ എന്റെ കണ്ണെറിഞ്ഞ് ​കാണണം എന്നു തുടങ്ങുന്ന ​ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിലെ സിംഹത്തിന്റെ രണ്ടാമത്തെ ​ഗാനത്തിന്റെ ടീസർ പുറത്ത്യ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന പ്രണയ​ഗാനമാണ് പുറത്തുവന്നത്. കണ്ണിൽ എന്റെ കണ്ണെറിഞ്ഞ് ​കാണണം എന്നു തുടങ്ങുന്ന ​ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്. 

മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ് ഭാഷകളിലും ​ഗാനമെത്തി. കാര്‍ത്തിക്കാണ് മറ്റു ഭാഷകളിൽ ​ഗാനം ആലപിച്ചിരിക്കുന്നത്. ശ്വേത മോഹനും സിയ ഉള്‍ ഹക്കുമാണ് മറ്റു ഗായകര്‍. കല്ല്യാണിയുടെ ജന്മദിനത്തിലാണ് ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ​പ്രണവിന്റെ ഡാൻസും മനോഹരമായ പശ്ചാത്തലവുമാണ് ​ഗാനത്തിന്റെ ആകർഷണം. ഇതിനോടകം വൈറലായിരിക്കുകയാണ് വിഡിയോ.

നേരത്തെ കെ.എസ് ചിത്ര ആലപിച്ച കുഞ്ഞുകുഞ്ഞാലി ഗാനം പുറത്തുവിട്ടിരുന്നു. റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് മരക്കാരര്‍ റിലീസ് ചെയ്യുന്നത്. 100 കോടി രൂപയാണ് ബജറ്റ്. 51-മത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മരക്കാര്‍ നേടിയിരുന്നു. മഞ്ജു വാര്യര്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, കീര്‍ത്തി സുരേഷ് തുടങ്ങി വമ്പൻ താരനിര ചിത്രത്തൽ അണിനിരക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം