നടി ഈശ്വരി ദേശ് പാണ്ഡെ 
Entertainment

പുഴയില്‍ വീണ് കാര്‍ ലോക്കായി; നടിയും കാമുകനും മുങ്ങിമരിച്ചു

ഇരുവരും ദീര്‍ഘനാളായി സുഹൃത്തുക്കളാണ്. അടുത്തമാസം ഇരുവരുടെയും വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് അപകടം.

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: കാര്‍ അപകടത്തില്‍ മറാത്തി നടിയും കാമുകനും മരിച്ചു. വീഴ്ചയെ തുടര്‍ന്ന് ഡോര്‍ ലോക്കായതോടെ നടിയും  സുഹൃത്തും മുങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബാഗ - കലാന്‍ഗൂട്ട് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. 

25കാരിയായ നടി ഈശ്വരി ദേശ് പാണ്ഡെയും സുഹൃത്ത് ശുഭം ഡെഡ്ജ് എന്നിവരാണ് മരിച്ചത്. അടുത്തിടെ ഈശ്വരി അഭിനയിച്ച മറാത്തി, ഹിന്ദി സിനിമകളുടെ ചിത്രീകരണം നടന്നിരുന്നു.

അവധി ആഘോഷിക്കാനായി ഇരുവരും  സെപ്റ്റംബര്‍ 15നാണ് ഗോവയിലേക്ക് പോയത്. അര്‍പോറ ഗ്രാമത്തിനടുത്തെ ഇടുങ്ങിയ റോഡില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ 5 മണിയോടെയായിരുന്നു സംഭവം. പാലത്തില്‍ ഇടിച്ച് കാര്‍ പുഴയുടെ ആഴത്തിലേക്ക് പതിക്കുകയും ഡോര്‍ ലോക്കായതിനെ തുടര്‍ന്ന് ഇരുവരും അതില്‍ കുടുങ്ങി മുങ്ങി മരിക്കുകയുമായിരുന്നു.

ഇരുവരും ദീര്‍ഘനാളായി സുഹൃത്തുക്കളാണ്. അടുത്തമാസം ഇരുവരുടെയും വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് അപകടം. 7 മണിയോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'