ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ബൈക്കില്‍ ട്രാക്ടര്‍ ഇടിച്ച് അപകടം; നടി കല്യാണി കുരാലെയ്ക്ക് ദാരുണാന്ത്യം 

സങ്‌ലി-കോലാപുര്‍ ദേശീയപാതയില്‍വെച്ച് ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കോലാപുര്‍: ബൈക്കില്‍ ട്രാക്ടര്‍ ഇടിച്ച് മറാഠി സീരിയല്‍ നടി കല്യാണി കുരാലെ യാദവിന് (32) ദാരുണാന്ത്യം. കല്യാണി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ട്രാക്ടര്‍ ഇടിച്ചാണ് അപകടമുണ്ടായത്. സങ്‌ലി-കോലാപുര്‍ ദേശീയപാതയില്‍വെച്ച് ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. 

അടുത്തിടെ ഹലോണ്ടിയിൽ കല്യാണിയുടെ ഉടമസ്ഥതയിൽ റസ്റ്റോറൻ്റ് ആരംഭിച്ചിരുന്നു. റസ്റ്റോറൻ്റ് അടച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കോണ്‍ക്രീറ്റ് മിശ്രിതം നിർമിക്കുന്ന ട്രാക്ടര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കല്യാണിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

'തുജ്‍ഹത് ജീവ് രംഗല' എന്ന സീരിയലിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു കല്യാണി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പഠനത്തിനും ജോലിക്കും വിദേശത്തു പോകേണ്ട; യുവാക്കള്‍ക്കായി നോളജ് വാലി, ജോബ് വാച്ച് ടവര്‍ പദ്ധതികള്‍; ബജറ്റില്‍ പ്രഖ്യാപനം

ജയിച്ചില്ലെങ്കിൽ പണി പാളും; കാനറികൾക്ക് നിർണായകം, നെയ്മർ രണ്ടാം പോരും കളിക്കില്ല

വൃക്കയിലെ അർബുദം: വിവിധ ഘട്ടങ്ങളും ചികിത്സാ സാധ്യതകളും തിരിച്ചറിയാം

ബജറ്റിലൂടെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമല്ലെന്ന് തെളിഞ്ഞു, ധവളപത്രം മുന്‍കൂര്‍ജാമ്യമെടുക്കല്‍, വിസ്മയങ്ങള്‍ കണ്ടില്ല; പിണറായി വിജയന്‍

യുഎഇയില്‍ പ്രവാസികള്‍ക്ക് ആശ്വാസം; 30 ദിവസം വിസ ഗ്രേസ് പിരീഡ് അനുവദിച്ച് ഫെഡറല്‍ അതോറിറ്റി