ആദിക് രവിചന്ദ്രന്‍ -ഐശ്വര്യ പ്രഭു 
Entertainment

പ്രഭുവിന്റെ മകള്‍ രണ്ടാമതും വിവാഹിതയാകുന്നു; വരന്‍ പ്രമുഖ സംവിധായകന്‍; റിപ്പോര്‍ട്ട്

ഇരുവരും തമ്മില്‍ ഏറെ നാളായി സുഹൃത്തുക്കളാണ്. ആ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മാര്‍ക്ക് ആന്റണി സംവിധായകന്‍ ആദിക് രവിചന്ദ്രനും നടന്‍ പ്രഭുവിന്റെ മകള്‍ ഐശ്വര്യയും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വിശാല്‍ നായകനായ മാര്‍ക്ക് ആന്റണി ബോക്‌സ് ഓഫീസില്‍ ഗംഭീരവിജയം നേടുന്നതിനിടയിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വീട്ടുകാരുടെ സമ്മതത്തോടെയുള്ള ഇരുവരുടെയും വിവാഹം ഡിസംബറില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇരുവരും തമ്മില്‍ ഏറെ നാളായി സുഹൃത്തുക്കളാണ്. ആ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിവാഹത്തിന് വീട്ടുകാര്‍ സമ്മതം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥീരീകരണം ഉണ്ടായിട്ടില്ല. ഐശ്വര്യയുടെ രണ്ടാമത്തെ വിവാഹമാണിത്. 2008ഫ്റ്റ് വെയര്‍ എന്‍ജീനിയറെ വിവാഹം കഴിച്ചിരുന്നെങ്കിലും പിന്നീട് പിരിയുകയായിരുന്നു.

നടന്‍ വിശാലിനെ വമ്പന്‍ തിരിച്ചുവരവ് ചിത്രമായി മാറിയിരുന്നു മാര്‍ക്ക് ആന്റണി. ചിത്രം നൂറ് കോടി ക്ലബില്‍ കടക്കുകയും ചെയ്തു. വേഗതയുളള തിരക്കഥയും അത്രത്തോളം മികച്ച മേക്കിങുമായിരുന്നു സിനിമയുടെ പ്രധാന ആകര്‍ഷണം. സുനില്‍, സെല്‍വരാഘവന്‍, റിതു വര്‍മ, റെഡിന്‍ കിങ്‌സ്‌ലി, നിഴല്‍കള്‍രവി, അഭിനയ, വൈജി മഹേന്ദ്രന്‍ എന്നിവരായിരുന്നു  ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT