Mary Ann Alexander 
Entertainment

'നിങ്ങളെല്ലാം മറന്നൊരു മെമ്മറി അണ്‍ലോക്ക് ചെയ്യട്ടെ'; അച്ഛന്റെ പാട്ട് പാടി ഞെട്ടിച്ച് അലക്‌സിന്റെ മകള്‍; വിഡിയോ വൈറല്‍

ബൊഗെയ്ന്‍വില്ലയിലെ സ്തുതി ഗാനത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ ഗായികയാണ് മേരി ആന്‍

സമകാലിക മലയാളം ഡെസ്ക്

ചിലരെങ്കിലും മറന്നു പോയ ഓര്‍മകളെ തിരികെ കൊണ്ടു വന്നിരിക്കുകയാണ് ഗായിക മേരി ആന്‍ അലക്‌സാണ്ടര്‍. ബൊഗെയ്ന്‍വില്ലയിലെ സ്തുതി ഗാനത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ ഗായികയാണ് മേരി ആന്‍. ഹിന്ദിയിലും പാടിയിട്ടുള്ള മേരി ആന്‍ ആര്‍ ആന്റ് ബി രംഗത്തെ മിന്നും താരമാണ്. മേര്‍ ആന്‍ എഴുതി, സംഗീതം നല്‍കിയ പാട്ടുകള്‍ കയ്യടി നേടിയവയായിരുന്നു.

എന്നാല്‍ തന്റെ പാട്ടല്ല ഇത്തവണ മേരി ആന്‍ തരംഗമാക്കിയിരിക്കുന്നത്. തന്റെ അച്ഛന്‍ അലക്‌സ് പാടിയ പാട്ടാണ് മേരി പാടുന്നത്. അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ ചക്കരമാവിന്റെ കൊമ്പത്തിരിക്കുന്ന എന്ന അലക്‌സ് പാടി, ഒരുകാലത്ത് വന്‍ ഹിറ്റായിരുന്ന പാട്ടാണ് മേരി പുതിയ വിഡിയോയില്‍ പാടുന്നത്.

''നിങ്ങളെല്ലാവരും മറന്നിരിക്കുന്നൊരു മെമ്മറി അണ്‍ലോക്ക് ചെയ്യട്ടേ'' എന്ന് പറഞ്ഞാണ് മേരി വിഡിയോ ആരംഭിക്കുന്നത്. പിന്നാലെ എങ്കില്‍ ഞാന്‍ എന്റെ അച്ഛന്‍ പാടിയ പാട്ട് പാട്ടാം എന്നു പറഞ്ഞ് പാട്ടു പാടുകയാണ് മേരി. അച്ഛന്റെ പാട്ട് അടിപൊളിയായി തന്നെ മേരി പാടി അവതരിപ്പിക്കുന്നുണ്ട്. പിന്നാലെ അച്ഛന്‍ തനിക്ക് പാട്ട് പഠിപ്പിച്ചു തരുന്നതും വിഡിയോയിലൂടെ മേരി പങ്കുവച്ചിട്ടുണ്ട്.

ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വിഡിയോക്ക് കമന്റുമായി താരങ്ങളുമെത്തിയിട്ടുണ്ട്. അച്ഛന്റെ മോള്‍ തന്നെയെന്നാണ് സോഷ്യല്‍ മീഡിയ ഗായികയ്ക്ക് കയ്യടിച്ചു കൊണ്ട് പറയുന്നത്. അലക്‌സിന്റെ പാട്ട് അതിമനോഹരമായി തന്നെ മകള്‍ പാടിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം രസകരമായ മറ്റൊരു വസ്തുത, മേരി ആന്‍ അലക്‌സിന്റെ മകളാണെന്ന കാര്യം പലര്‍ക്കും അറിയില്ലായിരുന്നുവെന്നാണ്. ഇക്കാര്യം അറിഞ്ഞതിലുള്ള ആശ്ചര്യം പലരും കമന്റുകൡലൂടെ പങ്കുവെക്കുന്നുണ്ട്. ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ഗായകനാണ് അലക്‌സ്. സത്യത്തിലെ വിസിലെ വിസിലെ, മല്ലു സിംഗിലെ കാക്കമലയിലെ തുടങ്ങി അലക്‌സ് പാടി തകര്‍ത്ത പാട്ടുകള്‍ നിരവധിയാണ്.

Mary Ann Alexander sings her father Alex's song from  Adbhuthadweep. Social media is stunned to find their relation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛത്തീസ്​ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; 10 തൊഴിലാളികൾ മരിച്ചു, 40 പേർക്ക് പരിക്ക്, ചിലർ കുടുങ്ങിക്കിടക്കുന്നു

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

യുഎഇ യിൽ നഴ്സറികൾ ഈ ആഴ്ച മുതൽ ഘട്ടംഘട്ടമായി തുറക്കും, സ്കൂളുകളുടെ തീരുമാനം ബുധനാഴ്ച

ചെന്നൈയെ 200 കടത്താതെ കൊല്‍ക്കത്ത; ആദ്യ ജയത്തിലേക്ക് അടിക്കണം 193 റണ്‍സ്

ലിസ് മാത്യുവിനേയും പ്രീത എ കെയെയും ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

SCROLL FOR NEXT