ചിത്രം: ഫേസ്ബുക്ക് 
Entertainment

രണ്ടര വയസിൽ മഞ്ജു വാര്യരെ കാണാൻ കരഞ്ഞു, ആറാം വയസിൽ പ്രിയനായികയ്ക്കൊപ്പം സിനിമയിൽ; തേജസ് ഹാപ്പി

ചിത്രത്തിലേക്ക് ഓഡിഷൻ വഴിയാണ് തേജസ് തെരഞ്ഞെടുക്കപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ന് രണ്ടര വയസായിരുന്നു തേജസിന് പ്രായം. തന്റെ ഇഷ്ട നായികയായ മഞ്ജു വാര്യരെ കാണാൻ വേണ്ടി വാശിപിടിച്ചു കരഞ്ഞു. വർഷങ്ങൾക്കു ശേഷം മഞ്ജു വാര്യരെ കാണുക മാത്രമല്ല ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിരിക്കുകയാണ് തേജസ്. പുതിയ ചിത്രം വെള്ളരിക്ക പട്ടണത്തിന്റെ സെറ്റിൽവച്ചാണ് തന്റെ കുട്ടി ആരാധകനെ മഞ്ജു കണ്ടത്. 

ഓഡിഷൻ വഴി സിനിമയിലേക്ക്

ചിത്രത്തിലേക്ക് ഓഡിഷൻ വഴിയാണ് തേജസ് തെരഞ്ഞെടുക്കപ്പെടുന്നത്. ഷൂട്ടിനിടെയാണ് തേജസിന്റെ രണ്ടര വയസിലെ വൈറൽ വിഡിയോ മഞ്ജു കണ്ടത്.  ‘എനിക്ക് മഞ്ജു വാര്യരെ കാണണം’ എന്നു പറഞ്ഞാണ് കുട്ടി തേജസിന്റെ കരച്ചിൽ. കുരുന്നിന്റെ സ്നേഹത്തിനു മുന്നിൽ സ്വതസിദ്ധമായ ചിരി ആയിരുന്നു താരത്തിന്റെ മറുപടി. ഒപ്പം നിർത്തി ഒരു ഫോട്ടോ എടുക്കാനും മറന്നില്ല മഞ്ജു. 

മഞ്ജു വാര്യർക്കൊപ്പം സൗബിനും

അന്ന് കരഞ്ഞെങ്കിലും ഇന്ന് കൂടെ അഭിനയിക്കാൻ പറ്റിയ സന്തോഷത്തിലാണ് ഇപ്പോൾ തേജസ്. ആറു വയസുകാരനാണ് തേജസിപ്പോൾ. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരിനൊപ്പം സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം.   മഞ്ജു വാരിയര്‍ക്കും സൗബിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT