Parvathy Thiruvothu, Maya Menon ഫെയ്സ്ബുക്ക്
Entertainment

'ഹിന്ദു വിരോധം തുപ്പിക്കൊണ്ട്, വായിൽ തോന്നിയത് വിളിച്ചു പറയുന്ന കമ്മിണി'; പാർവതിയെ വിമർശിച്ച് നടി മായ മേനോൻ

'ഈ പ്രത്യേക വിഷയത്തിൽ ഞാൻ പുല്ലുവില പോലും നൽകുന്നില്ല'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സോണിയ ​ഗാന്ധിക്കും രാഹുൽ ​ഗാന്ധിക്കുമെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായെത്തിയ നടി പാർവതി തിരുവോത്തിനെ പരിഹസിച്ച് നടി മായ മേനോൻ. സിനിമയുടെ പ്രൊമോഷൻ സമയത്ത് മാത്രം മാളത്തിൽ നിന്നിറങ്ങി വായിൽ തോന്നിയത് വിളിച്ചു പറയുന്ന കമ്മിണിയാണ് പാർവതിയെന്ന് മായ സോഷ്യൽ മീഡിയയിൽ കുറിച്ചു.

"അതിന് ആര് പറഞ്ഞു, അവർ ആരുടെ മടിയിൽ കയറിയിരുന്നാലും നമുക്ക് എന്ത് പ്രശ്നം..?! അതൊക്കെ കൊങ്ങികൾക്കും, പ്രത്യേകിച്ച് കമ്മികൾക്കുമാണ് പ്രശ്നം.. കാരണം, അവർക്ക് അച്ഛൻ, അമ്മ, ഗുരു ഒക്കെ പ്രസവയന്ത്രം, എടിഎം കാർഡ്, വെറുമൊരു പാലം എന്നിവ മാത്രം ആണ്...ജീവിതത്തിൽ അവരുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ യാതൊരു വിലയുമില്ലാത്ത ആളുകൾ..

പിന്നെ ഈ സോണിയ അമ്മച്ചി എഴുതി വച്ചിരിക്കുന്ന നുണകൾ, കള്ള ചരിത്രം, പൊട്ടത്തെറ്റുകൾ എന്നിവയ്ക്ക് മാത്രം ആണ് ബുദ്ധിയും ബോധവുമുള്ളവർക്ക് പ്രശ്നം... നിങ്ങൾക്ക്, വാചാടോപം മാത്രമുള്ള, പ്രവർത്തിയിൽ സ്വന്തം നാടിനോട് യാതൊരു കൂറുമില്ലാത്ത കമ്മിണികൾക്ക്, അത് പ്രശ്നം കാണില്ലായിരിക്കും. കാരണം, ഇവിടെ നിങ്ങൾ സ്വന്തം സിനിമയുടെ പ്രൊമോഷൻ സമയത്ത് മാത്രം മാളത്തിൽ നിന്നിറങ്ങി,

സേഫ് സോൺ ആയ ഹിന്ദു വിരോധം തുപ്പിക്കൊണ്ട്, യാതൊരു ആത്മാർത്ഥതയുമില്ലാതെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു തിരിച്ചു കയറിപ്പോകുന്ന, ഒരു ബിലോ ആവറേജ് കമ്മിണി മാത്രമാണ് പാർവതി.. അതുകൊണ്ട് നിങ്ങളുടെ അഭിപ്രായം, നിങ്ങളുടെ മാത്രം അഭിപ്രായം ആണ് പാർവതി... നിങ്ങളുടെ മാത്രം അഭിപ്രായം.. അതിന്, ഈ പ്രത്യേക വിഷയത്തിൽ ഞാൻ പുല്ലുവില പോലും നൽകുന്നില്ല..."- എന്നാണ് മായ മേനോൻ കുറിച്ചിരിക്കുന്നത്.

സോണിയ ഗാന്ധിയുടെ ഓർമകുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിൽ സൈബറാക്രമണം നേരിടുന്ന സോണിയ ഗാന്ധിക്ക് പിന്തുണയുമായി പാർവതി എത്തിയിരുന്നു. "സോണിയ ഗാന്ധി തന്റെ ഭര്‍ത്താവിന്റെ മടിയില്‍ ഇരിക്കുന്നത് വലിയ സാംസ്കാരിക ആഘാതമുണ്ടാക്കി.

എന്നാൽ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സം​ഗം ചെയ്തവർ സ്വതന്ത്രരായി വിഹരിക്കുന്നത് നിങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണോ ? ജസ്റ്റ് മനുസ്മൃതി തിങ്സ്, 5000 വര്‍ഷം പഴക്കമുള്ള സംസ്‌കാരമാണ് സാറേ..." -എന്നായിരുന്നു പാർവതി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

Maya Menon against Parvathy Thiruvothu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശുദ്ധ പെട്രോള്‍ നല്‍കില്ലെന്ന് കമ്പനികള്‍; പിന്നെ എങ്ങനെ എഥനോള്‍ പരിശോധിക്കും? സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ബുക്കിങ് ഫുള്‍; സന്നിധാനം കാലി; 'ദര്‍ശനം' മറിച്ചുവിറ്റ് ഏജന്‍സികള്‍ കൊള്ളലാഭം ഉണ്ടാക്കുന്നു; അന്വേഷണം

90,000ല്‍ താഴെ പോകുമോ?, രണ്ടാഴ്ചയ്ക്കിടെ 16,000 രൂപയുടെ ഇടിവ്

UPSC: ആരോഗ്യ മേഖലയിൽ കേന്ദ്ര സർക്കാർ ജോലി; ഡെന്റൽ, ആയുർവേദ, ഹോമിയോപ്പതി, സയന്റിസ്റ്റ് ഒഴിവുകൾ

'എല്ലാവരെയും ക്ഷണിച്ചു, മുഖ്യമന്ത്രിയെ മാത്രം മാറ്റി നിര്‍ത്തി, ഇത് വിഭാഗീയത'; മഹിളാ കോണ്‍ഗ്രസിന്റെ 'കേരള ജന്തര്‍ മന്തറി'ല്‍ വിവാദം