'സെറ്റില്‍ സല്‍മാന്റെ ശല്യം, ഐശ്വര്യയെ നടനില്‍ നിന്നും സംരക്ഷിക്കുകയായിരുന്നു എന്റെ ജോലി'; മുന്‍ ബോഡി ഗാര്‍ഡ് പറയുന്നു

ഐശ്വര്യ റായും അഭിഷേക് ബച്ചനും അഭിനയിച്ച കുച്ച് നാ കഹോയില്‍ ഐശ്വര്യ അഭിനയിക്കുന്നതിനോട് സല്‍മാന്‍ ഖാന് എതിര്‍പ്പായിരുന്നു
Aishwarya Rai, Salman Khan
Aishwarya Rai, Salman Khan
Updated on: 
1 min read

ബോളിവുഡിലെ ഒരുകാലത്തെ ജനപ്രീയ ജോഡിയായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായും. ഇരുവരുടെ പ്രണയം പോലെ തന്നെ വലിയ വാര്‍ത്തയായിരുന്നു പ്രണയതകര്‍ച്ചയും. സല്‍മാനെതിരെ ഐശ്വര്യ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇന്നും ഞെട്ടലുണ്ടാക്കുന്നതാണ്. സല്‍മാനില്‍ നിന്നും നേരിട്ട ശാരീരികവും മാനസികവുമായ അതിക്രമങ്ങളെക്കുറിച്ച് ഐശ്വര്യ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

2002 ല്‍ ഐശ്വര്യ റായും അഭിഷേക് ബച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കുച്ച് നാ കഹോ. എന്നാല്‍ ഈ ചിത്രത്തില്‍ ഐശ്വര്യ അഭിനയിക്കുന്നതിനോട് സല്‍മാന്‍ ഖാന് എതിര്‍പ്പായിരുന്നു. അതേക്കുറിച്ച് ദ ത്രീ ഖാന്‍സ് എന്ന തന്റെ പുസ്തകത്തില്‍ കാവേരി ബംസായ് പറയുന്നുണ്ട്. ഇപ്പോഴിതാ അന്ന് ഐശ്വര്യയുടെ ബോഡി ഗാര്‍ഡായിരുന്ന കേതന്‍ കരണ്ഡെയും അതേക്കുരിച്ച് സംസാരിക്കുകയാണ്.

തന്നെ ഐശ്വര്യയുടെ ബോഡി ഗാര്‍ഡായി നിയമിച്ചത് സല്‍മാന്‍ ഖാനില്‍ നിന്നും നടിയെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്നാണ് കേതന്‍ പറയുന്നത്. ''ഞാന്‍ ഒരിക്കല്‍ ഐശ്വര്യ റായ്‌യുടെ ബോഡി ഗാര്‍ഡ് ആയിരുന്നു. സല്‍മാന്‍ ഖാന്‍ കാരണമാണ് എന്നെ ജോലിക്കെടുത്തത്. സല്‍മാനില്‍ നിന്നും അവരെ സംരക്ഷിക്കാനായി ഏഴ് ദിവസത്തേക്കാണ് എന്നെ ജോലിയ്‌ക്കെടുത്തത്'' എന്നാണ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കേതന്‍ പറഞ്ഞത്.

ഐശ്വര്യയെ വീട്ടില്‍ നിന്നും കൂട്ടുന്നതും സിനിമയുടെ സെറ്റില്‍ കൊണ്ടുവിടുന്നതും തിരികെ കൂട്ടിക്കൊണ്ടു വരുന്നതുമെല്ലാം കേതന്റെ ജോലിയുടെ ഭാഗമായിരുന്നു. അങ്ങനെ ഒരു ഫാഷന്‍ ഷോയില്‍ നിന്നും സല്‍മാന്‍ ഖാനുമായി മുഖാമുഖം വന്നുവെന്നും കേതന്‍ പറയുന്നു. എന്നാല്‍ ആ സംഭവത്തിന് ശേഷം താന്‍ ആ ജോലി ഉപേക്ഷിച്ചുവെന്നാണ് കേതന്‍ പറയുന്നത്. താന്‍ സല്‍മാന്‍ ഖാന്റെയും ഐശ്വര്യയുടേയും ആരാധകനായിരുന്നു. അവര്‍ക്കിടയില്‍ വരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നുമാണ് കേതന്‍ പറയുന്നത്.

Aishwarya Rai, Salman Khan
ക്യാമ്പസ് സൗഹൃദങ്ങളും പ്രണയവും പറഞ്ഞ് 'മെറി ബോയ്‌സ്'; ട്രെയിലര്‍ പുറത്തിറങ്ങി
Aishwarya Rai, Salman Khan
'ദുൽഖറിന്റെ 'ലോക' എനിക്ക് ഒരുപാട് ഇഷ്ടമായി, 'ഉസ്താ​ദ് ഹോട്ടൽ' മുതൽ ശ്രദ്ധിക്കാറുണ്ട്'; പ്രശംസയുമായി അല്ലു അർജുൻ
Aishwarya Rai, Salman Khan
'രാമായണ' കണ്ട് അത്ഭുതപ്പെട്ടു, പുരാണചിത്രങ്ങളിൽ അഭിനയിക്കാൻ ആഗ്രഹം: അനന്യ പാണ്ഡെ
Summary

Aishwarya Rai had hired a bodyguard to keep her safe from Salman Khan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER