ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

കറുപ്പിൽ ​ഗ്ലാമറസായി മീര ജാസ്മിൻ, വൈറലായി ചിത്രങ്ങൾ

താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് നടി മീര ജാസ്മിൻ. താരം നായികയായി എത്തുന്ന സത്യൻ അന്തിക്കാട് ചിത്രത്തിനായി ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലും ​ഗംഭീര എൻട്രി നടത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുറന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ വൈറലാവുന്നത് താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ്. 

​ഗ്ലാമറസ് ചിത്രങ്ങൾ വൈറൽ

അതീവ ​ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടുന്നത്. കറുത്ത ഡീപ് നെക്ക് സ്ലീവ് ലസ് ടോപ്പിനൊപ്പം കറുത്ത ജാക്കറ്റാണ് താരത്തിന്റെ വേഷം. മുംബൈയിലെ സെലിബ്രിറ്റ് ഫൊട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾ പകർത്തിയത്. താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

ജയറാമിന്റെ നായികയായി മടങ്ങിവരവ്

ആറ് വർഷങ്ങൾക്കു ശേഷമാണ് മീര ജാസ്മിൻ മലയാളത്തിൽ നായികയായി തിരിച്ചെത്തുന്നത്. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ‘മകൾ’ ആണ് പുതിയ ചിത്രം. അതിനു പിന്നാലെയാണ് ഇൻസ്റ്റ​ഗ്രാമിലേക്കുള്ള താരത്തിന്റെ എൻട്രി. സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചിരുന്ന താരമാണ് മീര. എന്നിട്ടും താരത്തിന്റെ വിഡിയോകളും ചിത്രങ്ങളുമെല്ലാം വൈറലാവാറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT