മീര ജാസ്മിൻ 
Entertainment

ഉത്ഫലാ ദേവി ആയി മീര ജാസ്മിൻ; 'സ്വാ​ഗ്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

രാജ രാജ ചോര എന്ന ചിത്രത്തിന് ശേഷം ഹസിത് ​ഗോലിയും ശ്രീ വിഷ്ണുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Author : സമകാലിക മലയാളം ഡെസ്ക്

സ്വാ​ഗ് എന്ന ചിത്രത്തിലൂടെ തെലുങ്കിൽ വീണ്ടും അഭിനയിക്കാനൊരുങ്ങുകയാണ് നടി മീര ജാസ്മിൻ. ഹസിത് ​ഗോലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉത്ഫലാ ദേവി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മീരയെത്തുന്നത്. ഇത് ആദ്യമായാണ് താരം ഒരു റോയൽ കഥാപാത്രമായെത്തുന്നത്. ചിത്രത്തിലെ മീരയുടെ ലുക്ക് പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. രാജകുമാരിയായി നിൽക്കുന്ന മീരയെയാണ് പോസ്റ്ററിൽ കാണാനാവുക.

റിതു വർമ്മയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. റാണി രുക്മിണി ദേവി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ റിതു വർമ്മയെത്തുന്നത്. ശ്രീ വിഷ്ണു ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. രാജ രാജ ചോര എന്ന ചിത്രത്തിന് ശേഷം ഹസിത് ​ഗോലിയും ശ്രീ വിഷ്ണുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദ്, വിവേക് കുചിബോത്‌ല എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവേക് സാ​ഗറാണ് ചിത്രത്തിനായി സം​ഗീതമൊരുക്കുന്നത്. മുൻപ് ശ്രീ വിഷ്ണുവിൻ്റെയും റിതു വർമ്മയുടെയും കഥാപാത്രങ്ങളുടെ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മലയാളത്തിൽ ക്വീൻ എലിസബത്താണ് മീരയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വിവിധ ഭാഷകളിലായി നിരവധി സിനിമകളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പാലും പഴവും, ദ് ടെസ്റ്റ് എന്നീ ചിത്രങ്ങളും താരത്തിന്റേതായി വരാനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍