സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളുടെ വായടപ്പിച്ച് നടി മീര നന്ദന്‍. തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശിച്ചവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് മീര നന്ദന്‍. ഭര്‍ത്താവിനൊപ്പം ഹണിമൂണ്‍ ആഘോഷിക്കുകയാണ് മീര നന്ദന്‍. ഇതിനിടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. പിന്നാലെ താരത്തിനെതിരെ സദാചാര വാദികള്‍ രംഗത്തെത്തുകയായിരുന്നു.
സദാചാര ആക്രമണത്തിനിടെ വീണ്ടും അതേ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് വിമര്‍ശകരുടെ വായടപ്പിക്കുകയാണ് മീര നന്ദന്‍. താരം പങ്കുവച്ച പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഒരു വര്‍ഷം മുമ്പായിരുന്നു മീര നന്ദന്റെ വിവാഹം. കുറച്ച് വൈകിയെങ്കിലും ഒട്ടും നഷ്ടബോധം തോന്നുന്നില്ലെന്ന് പറഞ്ഞാണ് തങ്ങളുടെ ഹണിമൂണില്‍ നിന്നുള്ള ചിത്രങ്ങള്‍ മീര പങ്കുവച്ചത്. ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളില്‍ ഗ്ലാമറസായ വേഷമായിരുന്നു മീര ധരിച്ചത്. ഇതുപക്ഷെ സോഷ്യല്‍ മീഡിയ ആങ്ങളമാര്‍ക്ക് പിടിച്ചില്ല. അവര്‍ താരത്തിനെതിരെ രംഗത്തെത്തി.
കമന്റുകളിലൂടെ നിരവധി പേരാണ് മീര നന്ദനെ അവഹേളിച്ചത്. ഇതിന് പിന്നാലെയാണ് അതേ ഗെറ്റപ്പിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് മീര നന്ദന്‍ മറുപടി നല്‍കിയത്. പുതിയ ചിത്രങ്ങള്‍ക്ക് താഴെയും സദാചാര ആക്രമണവുമായി ആളുകളെത്തുന്നുണ്ട്. എന്നാല്‍ കമന്റുകള്‍ക്ക് തന്നെ തളര്‍ത്താന്‍ സാധിക്കില്ലെന്ന് മീര നന്ദന്‍ വ്യക്തമാക്കിക്കഴിഞ്ഞു.
കിഴക്കന്‍ ആഫ്രിക്കയിലെ സീഷെല്‍സ് ദ്വീപിലാണ് മീര നന്ദനും ഭര്‍ത്താവ് ശ്രീജുവും ഹണിമൂണ്‍ ആഘോഷിക്കാനെത്തിയത്. 2024 ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹം. അഭിനയത്തില്‍ നിന്നും പിന്മാറിയ മീര നന്ദന്‍ ഇപ്പോള്‍ ദുബായില്‍ ആര്‍ജെയായി സജീവമാണ്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് മീര നന്ദന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates