Meera Vasudev, Mohanlal ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക്
Entertainment

'ആ രംഗത്തിന് മുമ്പ് മോഹന്‍ലാല്‍ വന്ന് മാപ്പ് പറഞ്ഞു'; ഹിറ്റ് സിനിമയെക്കുറിച്ച് വെളിപ്പെടുത്തി മീര വാസുദേവ്

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍-ബ്ലെസി കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് തന്മാത്ര. ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം മലയാളിയ്ക്ക് ഒരിക്കലും മറക്കാനാകില്ല. തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയത് മീര വാസുദേവ് ആയിരുന്നു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗത്തില്‍ അഭിനയിക്കും മുമ്പ് മോഹന്‍ലാല്‍ തന്റെ അരികില്‍ വരികയും മാപ്പ് പറയുകയും ചെയ്തിരുന്നുവെന്നാണ് മീര വാസുദേവ് പറയുന്നത്.

മുമ്പൊരിക്കല്‍ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോള്‍ മീര വാസുദേവ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ''ആ രംഗം എന്നേക്കാള്‍ അദ്ദേഹത്തിനായിരുന്നു വെല്ലുവിളിയായിരുന്നത്. പൂര്‍ണ നഗ്നനായാണ് ആ രംഗത്തില്‍ അദ്ദേഹം അഭിനയിച്ചത്. ചിത്രീകരണത്തിന് മുമ്പ് അദ്ദേഹം എന്റെയടുത്തെത്തി. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയുണ്ടായാല്‍ ക്ഷമിക്കണമെന്ന് പറഞ്ഞു'' എന്നാണ് മീര പറയുന്നത്.

അതേസമയം ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ കാരണം പല മുന്‍നിര നായികമാരും ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നില്ലെന്നും മീര പറയുന്നുണ്ട്. ''സിനിമയുടെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ബ്ലെസി ലവ് മേക്കിങ് രംഗത്തെക്കുറിച്ച് പറഞ്ഞു. ആ രംഗമുള്ളതിനാല്‍ പല മുതിര്‍ന്ന നടിമാരും പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു. ഈ രംഗം എന്തുകൊണ്ടാണ് ചിത്രത്തില്‍ ഈ രംഗം നിര്‍ബന്ധമായും ഉള്‍പ്പെടുത്തുന്നതെന്ന ചോദ്യത്തിന് അദ്ദേഹം അതിന്റെ വൈകാരിക പരിസരങ്ങള്‍ വിവരിച്ചു തന്നു. രമേശന്റെ പ്രയാസങ്ങള്‍ പങ്കാളിയ്ക്ക് അതേ തീവ്രതയോടെ മനസിലാക്കാന്‍ അത് അത്യാവശ്യമായിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെട്ടു'' എന്നാണ് മീര പറയുന്നത്.

തന്മാത്രയിലൂടെയാണ് മീര മലയാളത്തില്‍ അരങ്ങേറുന്നത്. തമിഴിലും ഹിന്ദിയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. സിനിമയേക്കാള്‍ മീരയെ താരമാക്കിയത് ടെലിവിഷന്‍ ലോകമാണ്. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോള്‍ മധുരനൊമ്പരക്കാറ്റ് എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. സിനിമയിലും സജീവമാണ്. യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയാണ് ഒടുവിലഭിനയിച്ച സിനിമ.

Meera Vasudev says Mohanlal appologised to her before their intimate scene in Thanmathra.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കവര്‍ച്ച: സിപിഎം നേതാവ് എ പത്മകുമാർ അറസ്റ്റിൽ

പുലർച്ചെ 2 കാറുകളിലായി കടത്താൻ ശ്രമം; കൊച്ചിയിൽ 100 കിലോ ചന്ദനവുമായി അഞ്ചം​ഗ സംഘം പിടിയിൽ

സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധം; കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ കാത്തിരിക്കണം; കടകംപള്ളി സുരേന്ദ്രന്‍

പാരാമെഡിക്കൽ ഡിഗ്രി കോഴ്സ്; സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 22ന്

രാഷ്ട്രിയ ഇന്ത്യൻ മിലിട്ടറി കോളേജ് : പ്രവേശന പരീക്ഷ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

SCROLL FOR NEXT