ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്റെ വെളിച്ചം ചീരുവാണ്'; ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ സിനിമയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച് മേഘ്ന

നവാഗതനായ വിശാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്

സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയാണ് കന്നഡ താരം ചിരഞ്ജീവി സർജ അകാലത്തിൽ വിടപറഞ്ഞത്. ചിരഞ്ജീവി മരിക്കുന്ന സമയത്ത് നാല് മാസം ​ഗർഭിണിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മേഘ്ന. തുടർന്നിങ്ങോട്ട് തന്റെ ദുഃഖങ്ങളെയെല്ലാം കടിച്ചമർത്തി പൊരുതിയ മേഘ്നയെയാണ് ആരാധകർ കണ്ടത്. ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ സിനിമയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്താരം.  ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം. 

നവാഗതനായ വിശാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. മേഘ്‌നയുടേയും ചിരഞ്ജീവിയുടേയും ഉറ്റസുഹൃത്തും സംവിധായകനുമായ പന്നഗ ഭരണയാണ് ചിത്രം നിര്‍മിക്കുന്നത്. ത്രില്ലര്‍ സിനിമയില്‍ പ്രധാന കഥാപാത്രമായാണ് മേഘ്‌ന എത്തുന്നത്. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ പ്രഖ്യാപനം. 

'ഇത് നമ്മുടെ സ്വപ്നം'

മറ്റൊരു ദിവസവും ഇതിലും മികച്ചതാവില്ല. മറ്റൊരു ടീമും ഇതിലും മികച്ചതാവില്ല. ഇത് നിന്റെ പിറന്നാളാണ്, ഇത് നമ്മുടെ സ്വപനമാണ്. ഇത് നിനക്കു വേണ്ടിയാണ് ചീരു. പന്നയ്ക്കു വേണ്ടിയല്ലായിരുന്നെങ്കില്‍ ഇതേക്കുറിച്ച് ചിന്തിക്കുമോ എന്നുപോലും അറിയില്ല. ഞാനിപ്പോള്‍ കുടുംബത്തിലെത്തി. ഔദ്യോഗികമായി കാമറ റോളിങ് ആക്ഷന്‍.- മേഘ്‌ന കുറിച്ചു. രണ്ടു വര്‍ഷമായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് മേഘ്‌ന രാജ്. 

'നിന്നിലേക്കാണ് എന്റെ യാത്ര'

ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ മറ്റൊരു കുറിപ്പുകൂടി താരം പങ്കുവച്ചിട്ടുണ്ട്. ജീവിതം നിശ്ചലമാകുമ്പോൾ, തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു വെളിച്ചം ഉണ്ടാകും. തന്റെ വെളിച്ചം ചീരുവാണ് എന്നാണ് മേഘ്ന കുറിക്കുന്നത്. "കഷ്ടതയുടെ അവസാനം എല്ലായ്‌പ്പോഴുംവിജയമാണ്. അഗ്നി പരീക്ഷണം വലിയ കാര്യങ്ങൾ നേടുന്നതിലേക്കുള്ള പാതയാണ്, ആ പരീക്ഷണം ഒരിക്കലും എളുപ്പമുള്ളതല്ല. എല്ലാ പ്രതീക്ഷകളും മങ്ങുമ്പോൾ, ജീവിതം നിശ്ചലമാകുമ്പോൾ, തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു വെളിച്ചം ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ആ വെളിച്ചം ചിരുവാണ്. ആ വെളിച്ചത്തിലേക്കാണ് എന്റെ യാത്ര. പ്രിയപ്പെട്ട ഭർത്താവിന് ജന്മദിനാശംസകൾ. എന്റെ ജീവിതം, എന്റെ വെളിച്ചം."- മേഘ്ന കുറിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT