മലയാളികള്‍ക്കും പ്രിയങ്കരിയാണ് നടി മേഘ്‌ന രാജ്. കന്നഡ സിനിമ താരം ചിരഞ്ജീവി സര്‍ജയെ വിവാഹം കഴിച്ച് ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കവെയാണ് മേഘ്‌നയെ തേടി വലിയൊരു ദുരന്തമെത്തുന്നത്. വിധി മരണത്തിന്റെ രൂപത്തിലെത്തി ചിരുവിനെ മേഘ്‌നയുടെ അരികില്‍ നിന്നും കൊണ്ടുപോയി. ആ വേദനയില്‍ നിന്നും പതിയ ജീവിതത്തിലേക്കും കരിയറിലേക്കുമൊക്കെ തിരിച്ചു വരികയാണ് മേഘ്‌നയിന്ന്.
ചിരു മരിക്കുമ്പോള്‍ മേഘ്‌ന ഗര്‍ഭിണിയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ വരവേല്‍ക്കാനിരിക്കെയായിരുന്നു വലിയ ദുരന്തവും തേടിയെത്തിയത്. ചിരു മരിച്ച ശേഷം തന്റെ മനസിലുണ്ടായ ചിന്തകളെക്കുറിച്ച് സംസാരിക്കുകയാണ് മേഘ്‌ന രാജ്. തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേഘ്‌ന മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:
ആ സമയത്ത് മനസിലുണ്ടായ ആദ്യ ചിന്ത, ആ ദിവസം പോലും, എന്റെ കുഞ്ഞിനെ സംരക്ഷിക്കണം എന്നതായിരുന്നു. ഇങ്ങനെയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തിനോട് ആദ്യം പറഞ്ഞത് എന്റെ ഗൈനക്കോളജിസ്റ്റിനെ വിളിക്കാനാണ്. എനിക്ക് അവര്‍ ഇവിടെ വേണമെന്ന് പറഞ്ഞു. എന്തുകൊണ്ടാണെന്ന് കൃത്യമായി അറിയില്ല. മിക്കവാറും ചിരുവുമായി എന്നെ കണക്ട് ചെയ്യുന്ന ഒന്നില്‍ മുറുകെ പിടിക്കാന്‍ ശ്രമിക്കുകയായിരിക്കണം.
ആ നിമിഷം എന്ത് കിട്ടിയാലും അവനുമായി ചേര്‍ന്നു നില്‍ക്കാന്‍ ഞാന്‍ മുറുകെ പിടിക്കുമായിരുന്നു. എനിക്ക് ലൈഫ് ലൈന്‍ ആയിരുന്നു ആ നിമിഷം റായന്‍. എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. എന്റെ മനസില്‍ ഉണ്ടായിരുന്ന ഏക ചിന്ത എന്റെ കുഞ്ഞ് എന്റെ ഉത്തരവാദിത്തമാണ്, അവന് എല്ലാം കൃത്യമായി നടക്കണം എന്നതായിരുന്നു. എനിക്കുള്ള ട്രോമ അവനെ ബാധിക്കരുത്. അതായിരുന്നു എന്റെ മനസിലുണ്ടായിരുന്നത്.
എന്റെ മനസില്‍ ഞാനത് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ട് സ്വയം ഓര്‍മിപ്പിക്കുകയായിരുന്നു. റായന്‍ ആരോഗ്യമുള്ള കുഞ്ഞായി ജനിക്കണമെന്നായിരുന്നു മനസില്‍. ആ ആറ്-ഏഴ് മാസം അതായിരുന്നു എന്റെ ലക്ഷ്യം. അതില്‍ മാത്രമാണ് ഞാന്‍ ഫോക്കസ് ചെയ്തത്. ബാക്കിയൊക്കെ എന്താണ് നടന്നത്, ഞാന്‍ എങ്ങനെയാണ് അതിലൂടെ കടന്നു പോയതെന്നും അറിയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates