മേതിൽ ദേവിക എക്സ്പ്രസ്
Entertainment

'ആദ്യം നോ പറഞ്ഞു, കഥ ഇന്നുവരെ ചെയ്യാൻ തീരുമാനിക്കുന്നത് അങ്ങനെ'; സിനിമ അരങ്ങേറ്റത്തെക്കുറിച്ച് മേതിൽ ദേവിക

മികച്ചൊരു ടീമിനൊപ്പം, അതൊരു വലിയ അനുഭവമായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'കഥ ഇന്നുവരെ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മേതിൽ ദേവിക. തന്റെ സിനിമ അരങ്ങേറ്റത്തേക്കുറിച്ചും കഥ ഇന്നുവരെ എന്ന സിനിമയിൽ എന്തുകൊണ്ടാണ് അഭിനയിക്കാൻ തീരുമാനിച്ചതെന്നും പറയുകയാണ് മേതിൽ ദേവികയിപ്പോൾ. നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടാണ് മുൻപ് വന്ന അവസരങ്ങൾ നിരസിച്ചതെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിനോട് മേതിൽ ദേവിക പറഞ്ഞു.

"അഭിനയത്തിലേക്ക് വന്നത് സ്വാഭാവികമായി സംഭവിച്ച ഒന്നാണെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാം ഒരു കലയാണ്. ഡാൻസിലായിരുന്നു ആദ്യകാലത്ത് ഞാൻ ശ്രദ്ധ ചെലുത്തിയിരുന്നത്. അന്ന് സിനിമ ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ അതെന്റെ നൃത്തത്തേ ബാധിച്ചേനെ. നൃത്തത്തിൽ എന്ത് ചെയ്താലും പിന്നെ എനിക്ക് അവസരങ്ങൾ ലഭിക്കുന്നത് സിനിമാ പശ്ചാത്തലം ഉള്ളതുകൊണ്ടാണെന്ന് എല്ലാവരും പറയും. ചിലപ്പോൾ അത് നമ്മുടെ ജോലിയെ ഒരുപാട് വിലകുറച്ചു കാണാനുള്ള വഴിയൊരുക്കും.

ഇപ്പോൾ, അത് അങ്ങനെയല്ല. ഇപ്പോൾ ഞാൻ സ്വയം ചെയ്ത കുറേ വർക്കുകളുണ്ട്. സിനിമയിൽ ഡാൻ‌സുണ്ട്, പക്ഷേ ഡാൻസ് തന്നെ സിനിമയാകുന്ന എന്റെ മൂന്നോ നാലോ വർക്കുകളുണ്ട്. 'സർപ്പതത്വം' മുതൽ ഈയടുത്ത് ചെയ്ത 'അഹല്യ' വരെയുണ്ടതിൽ. മുംബൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പോലുള്ള വേദികളിൽ ബി​ഗ് സ്‌ക്രീനിൽ അവ പ്രദർശിപ്പിച്ചിരുന്നു". കഥ ഇന്നുവരെ എന്ന സിനിമയെക്കുറിച്ചും ദേവിക അഭിമുഖത്തിൽ പറഞ്ഞു.

"സംവിധായകൻ വിഷ്ണു മോഹൻ എപ്പോഴും പറയാറുണ്ട്, ഒന്നര വർഷത്തോളം ഈ സിനിമ ചെയ്യാൻ വേണ്ടി എന്റെ പിന്നാലെ നടന്നുവെന്ന്, സിനിമ ഉണ്ടാക്കാൻ ഇത്രയും ബുദ്ധിമുട്ടിയില്ലായെന്ന്. അദ്ദേഹം വന്നു, മുൻപ് ചെയ്ത കുറച്ചു ഷോട്ടുകൾ കാണിച്ചു എന്നെ കാണിച്ചു. പിന്നെ രണ്ട് ദിവസത്തിനുള്ളിൽ ഷൂട്ട് തുടങ്ങി. ഈ ടീം നല്ലതായതു കൊണ്ട് യെസ് പറഞ്ഞു. ഭയങ്കര കടുകട്ടി റോളൊന്നുമല്ല, വളരെ സിംപിളായ കഥാപാത്രമാണ്. അതുകൊണ്ട് വളരെ എളുപ്പമായിരുന്നു.

ആദ്യം നോ പറഞ്ഞെങ്കിലും ഈ ടീമും അവർ ഇടപഴകിയ രീതിയും എല്ലാം നോക്കിയപ്പോൾ ഇതാണ് ശരിയെന്ന് തോന്നി. പിന്നെ ആ സമയത്ത് വേറെ കുറേ കഥകൾ വന്നിരുന്നു. അതെല്ലാം വലിയ റോളുകളായിരുന്നു. അതൊക്കെ വച്ചു നോക്കിയപ്പോൾ ഇത് വളരെ ക്യൂട്ടായി തോന്നി, സ്നേഹമാണ് പ്രമേയം. അയ്യേ എന്ന് ആളുകൾ പറയില്ല എന്ന് അറിയാമായിരുന്നു. ഷൂട്ടിങ്ങൊക്കെ വളരെ രസകരമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മികച്ചൊരു ടീമിനൊപ്പം, അതൊരു വലിയ അനുഭവമായിരുന്നു. സെറ്റിൽ ഒരു കുട്ടിയെപ്പോലെയായിരുന്നു ഞാൻ. ആളുകൾ എങ്ങനെയാണ് പെരുമാറുന്നത് എന്നൊക്കെ ഞാൻ നിരീക്ഷിക്കും. ബിജു മേനോനൊപ്പമാണ് അഭിനയിച്ചത്. വളരെ കരുതലുള്ള ആളാണ്. കുറേദിവസം കഴിഞ്ഞാണ് തമ്മിൽ സംസാരിക്കാനൊക്കെ തുടങ്ങിയതെന്നും" മേതിൽ ദേവിക കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 20 നാണ് ചിത്രം തിയറ്ററുകളിലെത്തുക. നിഖില വിമൽ, അനുശ്രീ, അനു മോഹൻ, ഹക്കിം ഷാജഹാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ഗുരുവായൂരില്‍ വ്യവസായിക്ക് 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം; തുകയായി അടച്ചത് 11.30 ലക്ഷം രൂപ

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

SCROLL FOR NEXT