ചിത്രം: ഫേസ്ബുക്ക് 
Entertainment

മേതിൽ ദേവികയുടെ ഫേയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു

പേജിലുണ്ടായിരുന്ന വിഡിയോകൾ നീക്കം ചെയ്യപ്പെട്ടെന്നും അറിയാതെ ഫേയ്സ്ബുക്ക് ലൈവ് പോയെന്നും ഇവർ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ർത്തകി മേതിൽ ദേവികയുടെ ഫേയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഫേയ്സ്ബുക്കിലൂടെ ദേവിക തന്നെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്. പേജിലുണ്ടായിരുന്ന വിഡിയോകൾ നീക്കം ചെയ്യപ്പെട്ടെന്നും അറിയാതെ ഫേയ്സ്ബുക്ക് ലൈവ് പോയെന്നും ഇവർ വ്യക്തമാക്കി. 

എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. വീഡിയോകള്‍ കാണുന്നില്ല. കുറച്ചുനേരം മുൻപേ ഞാൻ അറിയാതെ ലൈവ് പോയി. എന്തെങ്കിലും സന്ദേശങ്ങള്‍ വന്നാല്‍ അറിയിക്കണമെന്നും ദേവിക പറയുന്നു. വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇപോഴും ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും മേതില്‍ ദേവിക പറഞ്ഞു. 

മേതില്‍ ദേവിക 2021ല്‍ ചെയ്‍ത പോസ്റ്റുകളൊക്കെ ഫേസ്‍ബുക്ക് പേജില്‍ നിന്ന് അപ്രത്യക്ഷമായി. 26,000ത്തിനു മുകളിൽ മേതിൽ ദേവികയ്ക്ക് ഫോളോവേഴ്സുണ്ട്. അടുത്തിടെയാണ് അനൂപ് മേനോന്റെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഏറെ പരിശ്രമങ്ങൾക്ക് ശേഷമാണ് ഇത് വീണ്ടെടുക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും