മിഥുൻ മാനുവൽ തോമസ്, ബ്രഹ്മപുരം തീപിടുത്തം/ എക്സ്പ്രസ് ചിത്രം 
Entertainment

'ഈ പുക ശ്വസിക്കാനുള്ള ക്വട്ടേഷൻ കൈപ്പറ്റിയിട്ടില്ല, കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്ന്'

വീടിന്റെ അകങ്ങളിൽ പോലും വിഷപ്പുകയാണെന്നും കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നാണ് ബ്രഹ്മപുരം തീപിടുത്തം എന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം കൊച്ചി നിവാസികളെ ശ്വാസംമുട്ടിക്കുകയാണ്. ഇപ്പോൾ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. വീടിന്റെ അകങ്ങളിൽ പോലും വിഷപ്പുകയാണെന്നും കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നാണ് ബ്രഹ്മപുരം തീപിടുത്തം എന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഇതിനുള്ള പ്രതിവിധി യുദ്ധകാലടിസ്ഥാനത്തിൽ കണ്ടെത്തണമെന്നും മിഥുൻ കുറിക്കുന്നു. 

മിഥുൻ മാനുവൽ തോമസിന്റെ കുറിപ്പ്

ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ആണ്. ദിവസങ്ങൾ ആയി വിഷപ്പുകയിൽ മുങ്ങി നിൽക്കുന്നു. നഗരം, ജില്ല എന്തിനു വീടിന്റെ അകങ്ങളിൽ പോലും വിഷ വായു. കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നായി തന്നെ പരിഗണിക്കാവുന്ന ഒരു സംഭവം..! ഉത്തരവാദികൾ ആരായാലും-പ്രാദേശിക ഭരണ കൂടം ആയാലും സംസ്ഥാന ഭരണ കൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ, പ്രതിവിധി യുദ്ധകാലടിസ്ഥാനത്തിൽ കണ്ടെത്തിയേ മതിയാകൂ. ഞങ്ങൾ ജനങ്ങൾ ആരുടെ കയ്യിൽ നിന്നും ഈ പുക ശ്വസിക്കാനുള്ള ക്വട്ടേഷൻ കൈപ്പറ്റിയിട്ടില്ല.!!

P. S : എങ്കിലും എന്തുകൊണ്ടായിരിക്കും പുതു തലമുറ നാടുവിട്ടു വിദേശ രാജ്യങ്ങളിൽ ചേക്കേറുന്നത്?

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത ബാനര്‍ജി

ക്രിസ്മസ് ബമ്പറടിച്ചത് റിട്ട. പൊലീസുകാരനല്ല, ഹര്‍ജി തള്ളി ഹൈക്കോടതി

ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ട് സൂര്യയും പിള്ളേരും, അടിച്ചെടുത്തത് 253 റൺസ്

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി, പ്ലസ്ടു പരീക്ഷ മാറ്റി വച്ചു

സഞ്ജുവിന് സെഞ്ച്വറി നഷ്ടം; 89 റൺസിന് പുറത്ത്, ഇംഗ്ലണ്ട് പതറുന്നു

SCROLL FOR NEXT