Milind Soman ഇൻസ്റ്റ​ഗ്രാം
Entertainment

'ബോളിവുഡിനെ വച്ചു നോക്കുമ്പോൾ തെന്നിന്ത്യയിൽ കുറച്ചു കൂടി റിലാക്സ് ചെയ്ത് ജോലി ചെയ്യാം; ഇവിടെ എല്ലാം പെട്ടെന്ന് നടക്കും'

കാരണം നമുക്ക് അവിടെ പ്രത്യേകിച്ച് ചർച്ച ചെയ്യാനോ അല്ലെങ്കിൽ ചുക്കാൻ പിടിക്കാനോ ഒന്നുമില്ല.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമയും ബോളിവുഡും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് പറഞ്ഞ് നടൻ മിലിന്ദ് സോമൻ. തന്റെ പുതിയ തമിഴ് വെബ് സീരിസായ 'കാട്ടാന്റെ പ്രൊമോഷന്റെ ഭാ​ഗമായി ഐഎഎൻഎസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെന്നിന്ത്യയിൽ അഭിനയിക്കുമ്പോൾ കുറച്ച് റിലാക്സ് ആയ പോലെ തോന്നുമെന്നും അ​ദ്ദേഹം പറഞ്ഞു.

തെന്നിന്ത്യയിൽ കുറച്ചു കൂടി റിലാക്സ് ആയി വർക്ക് ചെയ്യാനാകുമെന്ന് എനിക്ക് തോന്നുന്നു. എനിക്ക് അങ്ങനെ തന്നെയാണ് തോന്നുന്നത്. കാരണം നമുക്ക് അവിടെ പ്രത്യേകിച്ച് ചർച്ച ചെയ്യാനോ അല്ലെങ്കിൽ ചുക്കാൻ പിടിക്കാനോ ഒന്നുമില്ല. ഞാൻ വ്യക്തിപരമായി അതൊന്നും ചെയ്യേണ്ട കാര്യമില്ല, പക്ഷേ എല്ലാവരും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് എനിക്ക് കാണാനാകും.

കാര്യങ്ങൾ കൃത്യസമയത്ത് ചെയ്തു തീർക്കുന്നത് വളരെ എളുപ്പമാണ്. കാര്യങ്ങൾ വേഗത്തിൽ പോകുന്നു. കാരണം ഷൂട്ടിങ് വ്യത്യസ്തമാണ്, സാധാരണയായി അത് ഒരിക്കലും എളുപ്പമല്ല. തെന്നിന്ത്യയിൽ, പ്രത്യേകിച്ച് തമിഴ് സിനിമയിൽ, യൂണിറ്റ് വളരെ സുഗമമായി പ്രവർത്തിക്കുന്നു, എല്ലാവരും പരസ്പരം വളരെ നന്നായി സഹകരിക്കുന്നു.

ഇവിടെ ജോലി ചെയ്യുമ്പോൾ എനിക്ക് ശരിക്കും തോന്നിയ കാര്യമാണിത്.- മിലിന്ദ് പറഞ്ഞു. അതേസമയം മാർച്ച് 27 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് കാട്ടാൻ റിലീസ് ചെയ്യുന്നത്. വിജയ് സേതുപതിയാണ് സീരിസിൽ പ്രധാന വേഷത്തിലെത്തുന്നത്.

Cinema News: Actor Milind Soman on working in South vs Hindi industry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളവും സെറ്റാണ്, ഞങ്ങളും സെറ്റാണ്'; തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനം: രമേശ് ചെന്നിത്തല

വീട്ടിൽ ചെമ്പരത്തിയുണ്ടോ? ലിപ്ബാം റെഡി

​'ഗ്യാസ് കുറ്റി കിങ്! അവസാനം ഞങ്ങളുടെ വിഐപി വന്നെത്തി'; രസകരമായ റീലുമായി സമീറ റെഡ്ഡി

'വായില്‍ നിന്നും കൂള്‍ എടുത്ത് മാറ്റിയതോ? അതോ സെറ്റ് പല്ല് ഊരി വച്ചതോ?'; വൈറലായി മന്‍സൂര്‍ ഖാന്റ വിഡിയോ

നേപ്പാളില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 7 മരണം, 9 പേര്‍ക്ക് പരിക്ക്

SCROLL FOR NEXT