മോഹൻലാൽ സമീർ ഹംസയ്ക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം 
Entertainment

സ്വർണനൂലിൽ എഴുതിയ 'എംഎൽ', മോഹൻലാലിന്റെ പേരിൽ പുത്തൻ ബ്രാൻഡ് വരുന്നു? 

സ്വന്തം പേരിൽ മോഹൻലാൽ ബ്രാൻഡ് തുടങ്ങാൻ ഒരുങ്ങുകയാണെന്നാണ് ആരാധകരുടെ സംശയം

സമകാലിക മലയാളം ഡെസ്ക്

എംഎൽ എന്നാൽ മലയാളികളുടെ മുന്നിൽ തെളിഞ്ഞു വരുന്നത് ഒരാളുടെ മുഖമാണ്. സൂപ്പർതാരം മോഹൻലാലിന്റെ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ് ഈ രണ്ട് അക്ഷരങ്ങൾ. മോഹൻലാലിന്റെ പുത്തൻ ലുക്കാണ് ചർച്ചകൾ സജീവമാക്കിയത്. സ്വന്തം പേരിൽ മോഹൻലാൽ ബ്രാൻഡ് തുടങ്ങാൻ ഒരുങ്ങുകയാണെന്നാണ് ആരാധകരുടെ സംശയം. 

കഴിഞ്ഞ ദിവസമാണ് മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസ പുതിയൊരു ചിത്രം പങ്കുവെച്ചത്. മോഹൻലാലിനൊപ്പം നിൽക്കുന്നതായിരുന്നു ചിത്രം. എംഎൽ എന്ന ബ്രാൻഡിലുള്ള ടീഷർട്ട് ധരിച്ചാണ് മോഹൻലാൽ നിൽക്കുന്നത്. എംഎൽ എന്ന ലോ​ഗോ എടുത്തു കാണിക്കുന്നതാണ് ചിത്രം. വലിയ എന്തിനോ തുടക്കമാകുന്നു എന്ന സൂചന നിലനിർത്തിയാണ് സമീറിന്റെ പോസ്റ്റ് അവസാനിക്കുന്നത്. 

കൂടാതെ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ച പാചക വിഡിയോയിൽ ധരിച്ച ടി ഷർട്ടും ഈ പേരിലുള്ള ബ്രാന്‍ഡിന്റേതായിരുന്നു ഇതോടെയാണ് താരം സ്വന്തം ബ്രാൻഡ് വരുന്നതായി സംശയം ഉയർന്നത്. മേയേഴ്സ് ലിയോനാർഡ് എന്നതിന്റെ ചുരുക്കെഴുത്തായ എംഎൽ എന്ന ബ്രാൻഡ് ലോകപ്രശസ്തമാണ്. ഇതേ പേരിൽ മോഹൻലാൽ തന്നെ വിപണയിൽ സ്വന്തം ബ്രാൻഡ് പുറത്തിറക്കുമോ എന്നാണ് ആരരാധകർ ചർച്ച ചെയ്യുന്നത്. സ്വന്തം പേരിൽ ബ്രാൻഡുകളുള്ള നടീനടന്മാർ നിരവധിയാണ്. മലയാളത്തിൽ ഇത് പതിവല്ലെങ്കിലും ബോളിവുഡിൽ സൽമാൻ ഖാൻ, ഹൃതിക് റോഷൻ ക്രിക്കറ്റ് താരം വിരാട് കൊഹ്ലി തുടങ്ങിയ നിരവധി പേർക്ക് സ്വന്തം ബ്രാൻഡുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT