Mastaani, Roshan ഇൻസ്റ്റ​ഗ്രാം‌
Entertainment

മസ്താനിയെ താലിചാർത്തി റോഷൻ; സന്തോഷം പങ്കുവച്ച് താരം

തങ്ങള്‍ വിവാഹിതരാവുകയാണെന്ന് അറിയിച്ച് ഇരുവരും ജൂണില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മോഡലും നടിയുമായ നന്ദിത ശങ്കര (മസ്താനി) വിവാഹിതയായി. സൗണ്ട് എഞ്ചീനിയറും ഗായകനുമായ റോഷന്‍ ആണ് വരന്‍. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുവരും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നന്ദിത വിവാഹവിവരം പങ്കുവെച്ചത്. 'ഇന്ന്‌ നല്ലൊരു ബിസി ഡേ ആയിരുന്നു', എന്ന കുറിപ്പോടെയാണ് നന്ദിത റോഷനൊപ്പമുള്ള വിവാഹചിത്രം പങ്കുവെച്ചത്.

തങ്ങള്‍ വിവാഹിതരാവുകയാണെന്ന് അറിയിച്ച് ഇരുവരും ജൂണില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തിയ 'ഓ മേരി ലൈല'യിലൂടെയാണ് നന്ദിത സിനിമയിലെത്തിയത്.

മോഡല്‍ കൂടിയായ നന്ദിതയുടെ ഫോട്ടോഷൂട്ടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവാറുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റായും മസ്താനി സജീവമാണിപ്പോൾ. തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാത്രിക്രമം നേരിട്ടതിൽ പ്രതികരിച്ചാണ് മസ്താനി മലയാളികൾക്ക് സുപരിചിതയായത്.

Cinema News: Model Mastaani got married.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇരുട്ടടി' ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

അബ്ദുല്‍ റഹീമിന്റെ തിരിച്ച് വരവിന് കാത്ത് നാട്; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

വൈദ്യുതിബില്‍ അടയ്ക്കാന്‍ മറന്നോ?, ആശങ്ക വേണ്ട, പുതിയ സേവനവുമായി കെഎസ്ഇബി

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam may 19|ഏറെ നാളായി സൂക്ഷിച്ചിരുന്ന ഒരു ആ ഗ്രഹം സാധ്യമാകും

SCROLL FOR NEXT