ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

കംപ്ലീറ്റ് മോഹൻലാൽ ഷോ, തിയറ്ററിൽ ആവേശമായി ആറാട്ട്

മാസ് എൻട്രി ഒരുക്കിയാണ് നെയ്യാറ്റിൻകര ​ഗോപന്റെ ആറാട്ടിന് തുടക്കമിടുന്നത്. പിന്നീട് അങ്ങോട്ട് ഇടിയുടെ വെടിയുടെ പൊടിപൂരമാണ്

സമകാലിക മലയാളം ഡെസ്ക്

തിനായാണ് ആരാധകർ കാത്തിരുന്നത്. തിയറ്ററിൽ‌ ആവേശം നിറയ്ക്കുന്ന മോഹൻലാലിനെ കാണാനായി. ആറാട്ടിലൂടെ എനർജി പാക്ക്ഡ് മോഹൻലാലിനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ആരാധകർ. തുടക്കം മുതൽ ഒടുക്കം വരെ മോഹൻലാൽ ഷോയാണ് ചിത്രം. പാട്ടും ഡാൻസും ആക്ഷനും കോമഡിയുമൊക്കെയായി ദി കംപ്ലീറ്റ് എന്റർടെയ്ൻമെന്റ്. 

നെയ്യാറ്റിൻകര ​ഗോപന്റെ ഇൻട്രോ തന്നെ വരാൻ പോകുന്ന വെടിക്കെട്ടിനുള്ള സാമ്പിളാണ്.  മാസ് എൻട്രി ഒരുക്കിയാണ് നെയ്യാറ്റിൻകര ​ഗോപന്റെ ആറാട്ടിന് തുടക്കമിടുന്നത്. പിന്നീട് അങ്ങോട്ട് ഇടിയുടെ വെടിയുടെ പൊടിപൂരമാണ്. ​ഗംഭീര ആക്ഷൻ സീനുകൾ തന്നെയാണ് ചിത്രത്തിൽ ഏറ്റവും ആവേശം നിറക്കുന്നത്. നാല് ആക്ഷൻ സീക്വൻസുകളും ഒന്നിനൊന്ന് ​ഗംഭീരമാണ്. 

അതുപോലെ തന്നെയാണ് കോമഡിയും. തിരുവനന്തപുരം സ്ലാങ്ങിലുള്ള താരത്തിന്റെ ഡയലോ​ഗുകളെല്ലാം തിയറ്ററിൽ ചിരിനിറയ്ക്കാൻ പോന്നതാണ്. കൂടാതെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകളുടെ റഫറൻസുകളും തിയറ്ററുകളിൽ ആവേശം നിറയ്ക്കുകയാണ്. ലൂസിഫർ വരെയുള്ള ചിത്രങ്ങളാണ് സ്പൂഫായി ആറാട്ടിൽ ആറാടാൻ എത്തിയത്. ഡയലോ​ഗുകളും പശ്ചാത്തലസം​ഗീതവുമൊക്കെയായി പഴയ മോഹൻലാൽ ചിത്രങ്ങൾ ഓർമിപ്പിക്കപ്പെടുന്നുണ്ട്. ട്രോളുകളുടെ മേമ്പൊടിയോടെ മോഹൻലാൽ തന്നെ ഈ റഫറൻസുകളുമായി എത്തിയത് ആർപ്പുവിളികളോടെയാണ് ആരാധകർ സ്വീകരിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം കോമഡി ട്രാക്കിലേക്ക് തിരിച്ചെത്തിയ സിദ്ധിഖിന്റെ കഥാപാത്രവും ആരാധകരുടെ ഹൃദയം കവർന്നു. കൂടെ ജോണി ആന്റണി കൂടി ആയതോടെ കോമഡി ഫുൾ സ്വിങ്ങിലായി. 

ആറാട്ടിലൂടെ ഒരു മാസ് തിയറ്റർ അനുഭവം സമ്മാനിക്കുക എന്നതുതന്നെയായിരുന്നു ബി ഉണ്ണികൃഷ്ണന്റെ ഉദ്ദേശം. ഇതിനായി ആരാധകരെ ആവേശത്തിലാക്കാൻ പോന്ന എല്ലാ ചേരുവകളും അദ്ദേഹം ആറാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ എഴുത്തും ഇതിന് സഹായമായിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ സിനിമകളിൽ ഇതുവരെ കണ്ടിട്ടുള്ള മോഹൻലാൽ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തനാണ് നെയ്യാറ്റിൻകര ​ഗോപൻ. ഇമോഷണൽ രം​ഗങ്ങളുടെ പിരിമുറുക്കത്തിലേക്ക് പോകാതെ ആദ്യാവസാനം വരെ ഒരു ഫൺ റൈഡാണ് അറാട്ടിലൂടെ അദ്ദേഹം ആരാധകർക്ക് സമ്മാനിച്ചത്. ചിത്രത്തിന്റെ കാമറ ഒരുക്കിയ വിജയ് ഉലകനാഥും എഡിറ്റർ ഷമീർ അഹമ്മദും ചിത്രത്തിന്റെ ഓരോ രം​ഗങ്ങളും മനോഹരമാക്കി, പ്രത്യേകിച്ച് ആക്ഷൻ സീക്വൻസുകളിൽ. 

ആക്ഷനിലും കോമഡിയിലുമെല്ലാം ആ പഴയ മോഹൻലാലിനെയാണ് ആറാട്ടിൽ കാണാനാവുക. ഫുൾ എനർജിയിൽ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. ഉണ്ണികൃഷ്ണൻ പറഞ്ഞതുപോലെ എന്റർടെയ്ൻമെന്റ് മാത്രം ലക്ഷ്യമിട്ട് നിർമിച്ച സിനിമയാണ് ആറാട്ട്. എന്തു തരത്തിലുള്ള കീറിമുറിക്കൽ നടത്തിയാലും അതിനകത്ത് അത്രയേ ഉള്ളൂ കാമ്പ് എന്നു കൃത്യമായി പറഞ്ഞു വരുന്നൊരു സിനിമ. അൺറിയലിസ്റ്റിക് എന്റർടെയ്നർ കാണാൻ വേണ്ടിയാകണം നിങ്ങൾ തിയറ്ററിലേക്ക് കയറേണ്ടത്. തിയറ്ററിൽ ആർപ്പുവിളി നിറയ്ക്കാൻ ലോജിക്കിന്റെ ആവശ്യമുണ്ടോ?
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT