കൃഷിയിടത്തിൽ മോഹൻലാൽ/ വിഡിയോയിൽ നിന്ന് 
Entertainment

മുണ്ടുമടക്കിക്കുത്തി കൃഷിചെയ്യാനിറങ്ങി മോഹൻലാൽ, വീട്ടിലെ പച്ചക്കറി തോട്ടത്തിൽ നിന്ന് വിളവെടുത്ത് താരം; വിഡിയോ

തക്കാളി, ചൊരയ്ക്ക, പടവലങ്ങ, പാവയ്ക്ക, പീച്ചിങ്ങ തുടങ്ങിയ പച്ചക്കറികൾ  പറിച്ച് കൊട്ടയിലാക്കുകയാണ് താരം

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ സമയത്താണ് നടൻ മോഹൻലാൽ തന്റെ കൊച്ചിയിലെ വീട്ടിൽ പച്ചക്കൃഷി ആരംഭിക്കുന്നത്. തക്കാളിയും പച്ചമുളകും പാവയ്ക്കയും ഉൾപ്പടെയുള്ളവ നട്ടുവളർത്തിയ കൃഷിത്തോട്ടം താരം നേരത്തെ ആരാധകരെ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇതാ വീണ്ടും പച്ചക്കറി വിളവെടുത്തിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം തന്റെ കൃഷിയിടത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. 

നീല ഷർട്ടും കറുത്ത മുണ്ടും ഉടുത്ത് കൃഷിയിടത്തിലേക്ക് ഇറങ്ങുകയാണ് താരം. ആദ്യം ചെടികൾക്ക് വെള്ളമൊഴിച്ച് പരിപാലിച്ച ശേഷം വിളവെടുക്കാൻ ഇറങ്ങി. തക്കാളി, ചൊരയ്ക്ക, പടവലങ്ങ, പാവയ്ക്ക, പീച്ചിങ്ങ തുടങ്ങിയ പച്ചക്കറികൾ  പറിച്ച് കൊട്ടയിലാക്കുകയാണ് താരം. താരത്തിന്റെ പച്ചക്കറി തോട്ടത്തിന്റെ സംരക്ഷകനായ ദാസിനെയും ഒപ്പം കാണാം. 

താൻ വീട്ടിൽ വരുമ്പോൾ എല്ലാം ഇവിടെ നിന്നുള്ള പച്ചക്കറികളാണ് കഴിക്കുന്നത് എന്നാണ് താരം പറയുന്നത്. കൂടാതെ പുതിയ പച്ചക്കറികൾ കൃഷിചെയ്യാനുള്ള തയാറെടുപ്പിലാണ്. എല്ലാവർക്കും ഇതുപോലെ പച്ചക്കറി കൃഷി ചെയ്യാനാകുമെന്നും വീട്ടിൽ സ്ഥലമില്ലെങ്കിൽ ടെറസിൽ കൃഷി ചെയ്യണമെന്നും താരം ആരാധകരോട് താരം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

ഇങ്ങനെ ചെയ്താൽ ഡ്രൈ നട്ട്സും സീഡ്‌സും കേടുവരില്ല

SCROLL FOR NEXT