Mohanlal, Jithu Madhavan 
Entertainment

'മറ്റാരേയും വച്ച് ചെയ്യാന്‍ താല്‍പര്യമില്ല'; മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചു; കാരണം വെളിപ്പെടുത്തി ജിത്തു മാധവന്‍

സൂര്യയെ നായകനാക്കി ജിത്തു ഒരുക്കുന്ന സീന്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആവേശം, രോമാഞ്ചം എന്ന സിനിമകളിലൂടെ ഹിറ്റടിച്ച സംവിധായകനാണ് ജിത്തു മാധവന്‍. ഇപ്പോഴിതാ സൂര്യയെ നായകനാക്കി തന്റെ ആദ്യ തമിഴ് സിനിമയൊരുക്കിയിരിക്കുകയാണ് ജിത്തു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരു ചിത്രമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ജിത്തു ഒരുക്കാനിരുന്ന ചിത്രം. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്താണിപ്പോള്‍ പുറത്ത് വരുന്നത്.

മോഹന്‍ലാലിനെ വച്ച് താന്‍ ചെയ്യാനിരുന്ന സിനിമ ഉപേക്ഷിച്ചതായാണ് ജിത്തു പറയുന്നത്. പുതിയ ചിത്രം സീനിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ജിത്തു ഇക്കാര്യം വെളിപ്പെടുത്തിയത്. മറ്റാരെയെങ്കിലും നായകനാക്കി ആ സിനിമ ചെയ്യാന്‍ ആഗ്രഹമില്ലെന്നും ജിത്തു മാധവന്‍ പറയുന്നു.

''അത് ഉപേക്ഷിച്ചു. മോഹന്‍ലാലിനെ ആലോചിച്ച സിനിമ പെട്ടെന്ന് മറ്റൊരാള്‍ക്ക് വേണ്ടി മാറ്റി എഴുതാന്‍ സാധിക്കില്ല. ഞാന്‍ മനസിലാക്കുന്നത് ആ സിനിമ ഷൂട്ട് ചെയ്യാന്‍ വേണ്ടിയിരുന്ന ദിവസങ്ങളുടെ എണ്ണം വളരെ കൂടുതലായിരുന്നു എന്നതാണ്. ഞാനത് കുറയ്ക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ആ സിനിമയ്ക്ക് അത് മതിയാകില്ലായിരുന്നു. ഒരുപാട് ദിവസങ്ങള്‍ ഷൂട്ട് ചെയ്യേണ്ടി വരുന്ന ഒരുപാട് ആക്ഷന്‍ രംഗങ്ങളുള്ള സിനിമയാണ്. ലാലേട്ടന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നതിനാല്‍ ഒരുപാട് ദിവസം മാറ്റിവെക്കാന്‍ സാധിക്കില്ലായിരുന്നു. അങ്ങനെയാണ് ഞാന്‍ മനസിലാക്കുന്നത്'' എന്നാണ് ജിത്തു മാധവന്‍ പറയുന്നത്.

അതേസമയം, സൂര്യയെ നായകനാക്കി ജിത്തു ഒരുക്കുന്ന സീന്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ്. നവംബര്‍ ആറിനാണ് സിനിമ തിയേറ്ററുകളിലെത്തുക. നസ്രിയയാണ് ചിത്രത്തിലെ നായിക. നസ്ലെന്‍ ആണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത്. മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ആദ്യമായി സംഗീതമൊരുക്കുന്ന ആദ്യ തമിഴ് ചിത്രവുമാണ് സീന്‍.

Mohanlal and Jithu Madhavan movie is dropped. Director reveals why

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

മറ്റു സംസ്ഥാനങ്ങളിൽനിന്ന് നാട്ടാനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് പ്രായോഗിക തടസ്സങ്ങൾ: മന്ത്രി ഷിബു ബേബി ജോൺ

മിനിമം ചാര്‍ജ് 15രൂപയാക്കണം; നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ ഓടില്ല; സമരം പ്രഖ്യാപിച്ച് ഉടമകള്‍

അട്ടപ്പാടിയെ വീണ്ടും കണ്ണീരിലാഴ്ത്തി നവജാത ശിശുമരണം: ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

സെഞ്ച്വറിയില്‍ കോഹ്‌ലിയെ തള്ളി അഭിഷേക്... റെക്കോര്‍ഡ്!