കീര്‍ത്തിചക്രയിലെ മോഹന്‍ലാല്‍ ഞാന്‍ തന്നെ; ജീവയുടെ ബഡ്ഡി എന്റെ മാനേജരായ ക്യാപ്റ്റന്‍: മേജര്‍ രവി

മേജര്‍ രവിയുടെ ആദ്യ ചിത്രമായിരുന്നു കീര്‍ത്തിചക്ര.
Major Ravi
Major Ravi
Updated on: 
1 min read

മോഹന്‍ലാലിന്റെ കരിയറിലെ ഹിറ്റ് സിനിമകളിലൊന്നാണ് കീര്‍ത്തിചക്ര. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ മേജര്‍ മഹാദേവന്‍ ഐക്കോണിക് ആയി മാറുകയും ചെയ്തു. കീര്‍ത്തിചക്രയ്ക്ക് പിന്നീട് രണ്ടും മൂന്നും ഭാഗങ്ങളുമുണ്ടായി. മേജര്‍ രവിയായിരുന്നു സിനിമയുടെ സംവിധാനം. മേജര്‍ രവിയുടെ ആദ്യ ചിത്രമായിരുന്നു കീര്‍ത്തിചക്ര.

മോഹന്‍ലാലിന്റെ ഹിറ്റ് കഥാപാത്രമായ മേജര്‍ മഹാദേവന്‍ താന്‍ തന്നെയാണെന്നാണ് മേജര്‍ രവി പറയുന്നത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി ഇക്കാര്യം പങ്കുവച്ചത്.

''കീര്‍ത്തിചക്രയിലെ മോഹന്‍ലാലിന്റെ കഥാപാത്രം ഞാനും ജീവയുടെ കഥാപാത്രം ഇപ്പോള്‍ എന്റെ മാനേജര്‍ ആയിട്ടുള്ള ക്യാപ്റ്റന്‍ അനില്‍ കുമാറാണ്. അദ്ദേഹം ഇപ്പോഴും കൂടെയുണ്ട്. 38 വര്‍ഷമായി കൂടെയുണ്ട്. അങ്ങനെയും ഇങ്ങനെയുമൊന്നും അതുപോലൊരു ബന്ധമുണ്ടാകില്ല. അവനെ ഞാന്‍ കാണുന്നത് 88 ലാണ്. അന്ന് തുടങ്ങിയതാണ് അവനും ഞാനും തമ്മിലുള്ള സിങ്കിങ്. എന്റെ സിനിമകളൊക്കെ എന്റെ അനുഭവങ്ങളാണ്'' എന്നാണ് മേജര്‍ രവി പറഞ്ഞത്

മോഹന്‍ലാലിനൊപ്പം ജീവ, ബിജു മേനോന്‍, ഗോപിക, ലക്ഷ്മി ഗോപാലസ്വാമി, നവാബ് ഷാ, ഷമ്മി തിലകന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കീര്‍ത്തിചക്ര. ആര്‍ബി ചൗധരിയായിരുന്നു നിര്‍മാണം. തിരു ആയിരുന്നു ഛായാഗ്രഹണം. 2006 ലാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. കീര്‍ത്തിചക്രയുടെ തുടര്‍ച്ചയായി കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971 ബിയോണ്ട് ബോഡേഴ്‌സ് എന്നീ സിനിമകളുമുണ്ടായി.

Major Ravi
'ഞാനും മക്കളും നടുക്കടലില്‍ പെട്ട അവസ്ഥ, എത്രനേരം പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് അറിയില്ല'; ഉള്ളുപൊള്ളി രഹ്ന നവാസ്
Major Ravi
'ലോകം മുഴുവന്‍ ഞങ്ങള്‍ക്കെതിരാണെങ്കില്‍ അങ്ങനെയാവട്ടെ; പോയി തുലഞ്ഞോളൂ...'; ട്രോളുകളോട് വിജയ് ദേവരക്കൊണ്ട
Major Ravi
"മഹാനടി'ക്ക് ശേഷം 6 മാസത്തോളം സിനിമയൊന്നുമില്ലാതെ വീട്ടിലിരുന്നു; കയ്യിലെ പൈസയൊക്കെ തീരാറായി എന്ന അവസ്ഥയിലേക്ക് എത്തി'
Summary

Mohanlal's Major Mahadevan from Keerthichakra is me, says Major Ravi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com