'ഞാനും മക്കളും നടുക്കടലില്‍ പെട്ട അവസ്ഥ, എത്രനേരം പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് അറിയില്ല'; ഉള്ളുപൊള്ളി രഹ്ന നവാസ്

'വര്‍ഷങ്ങളായി ചെയ്തു വരുന്നത് കൊണ്ട് ചെയ്യാതിരിക്കാനും പറ്റുന്നില്ല. മനസ്സിന്റെ വിഷമം കാരണം ചെയ്യാനും പറ്റുന്നില്ല'.
Kalabhavan Navas and Rahna Navas
Kalabhavan Navas and Rahna Navas
Updated on: 
1 min read

ഞെട്ടലോടെയാണ് മലയാളികള്‍ കലാഭവന്‍ നവാസിന്റെ മരണ വാര്‍ത്ത കേട്ടത്. സ്‌റ്റേജ് ഷോകളിലൂടേയും ടെലിവിഷന്‍ പരിപാടികളിലൂടേയും സിനിമകളിലൂടേയുമൊക്കെയായി മലയാളി ജീവിതത്തിന്റെ ഭാഗമായിരുന്നു കലഭാവന്‍ നവാസ്. കരിയറില്‍ തിരിച്ചുവരവ് നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ തേടി മരണമെത്തുന്നത്.

ഇന്ന് നവാസിന്റേയും രഹ്നയുടേയും 24-ാം വിവാഹ വാര്‍ഷികമാണ്. എന്നാല്‍ അത് ആഘോഷിക്കാന്‍ ഇന്ന് രഹ്നയ്‌ക്കൊപ്പം നവാസില്ല. വിവാഹ വാര്‍ഷികദിനത്തില്‍ രഹ്ന പങ്കുവച്ച കുറിപ്പ് ഉള്ളിലൊരു വേദനയായി മാറുകയാണ്. എല്ലാ വിവാഹ വാര്‍ഷികത്തിനും ഇരുവരും ഒരുമിച്ച് തൈ നടുമായിരുന്നു. ഇത്തവണ താന്‍ ഒറ്റയ്ക്ക് നട്ടുവെന്നാണ് രഹ്ന പറയുന്നത്. ആ കുറിപ്പിലേക്ക്:

''ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികം ആണ്. നവാസ്‌ക്കയുടെ ആത്മാവിന്റെ കൈ പിടിച്ച് ഇന്നും ഞാന്‍ തൈ നട്ടു , വര്‍ഷങ്ങളായി ചെയ്തു വരുന്നത് കൊണ്ട് ചെയ്യാതിരിക്കാനും പറ്റുന്നില്ല. മനസ്സിന്റെ വിഷമം കാരണം ചെയ്യാനും പറ്റുന്നില്ല. ചില സമയത്ത് വിധി നമ്മുടെ ഹൃദയത്തെ കീറിമുറിക്കും ഈശ്വരന്‍ അത് ഹീല്‍ ആക്കും, പക്ഷെ ആ പാടുകള്‍ നമ്മുടെ മനസ്സില്‍ അങ്ങനെ കിടക്കും.

ഞാനും മക്കളും നടുക്കടലില്‍ പെട്ട അവസ്ഥയാണ് എത്രനേരം നടുക്കടലില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റും എന്ന് എനിക്കറിയില്ല. നവാസ്‌ക്ക പോയി ഇത്രയും നാളായിട്ടും ആര്‍ക്കും ഒരു ബാധ്യതയും ആയിട്ടില്ല. അത് പടച്ചവന്‍ എന്നെ ഒന്ന് താങ്ങിപിടിച്ചതുകൊണ്ടാണ്. മരണം വരെ ആരില്‍ നിന്നും ഒന്നും വാങ്ങാതെ ഇങ്ങനെ തന്നെ മുന്നോട്ടുപോണം എന്നാണ് ആഗ്രഹം, അതിനു ഞാന്‍ ജോലി ചെയ്‌തേ പറ്റൂ''.

പിന്നാലെ കമന്റുകളുമായി നിരവധി പേര്‍ കമന്റുമായെത്തിയിട്ടുണ്ട്. 'തൊടാന്‍ പറ്റില്ല എന്നെ ഉള്ളൂ. കൂടെ ഉണ്ടാവും. കാണാന്‍ പറ്റില്ല എന്നെ ഉള്ളൂ. നമ്മളെ കണ്ടു കൊണ്ട് ഇരിക്കുന്നുണ്ടാവും. ആ ഒരു ഫീല്‍. ആ ഓര്‍മ്മയില്‍ ജീവിക്കുന്നവര്‍ക്ക് അറിയാം, റബ്ബ് എല്ലാത്തിനും ഉള്ള ധൈര്യം തരട്ടെ ഇത്താക്ക്, ജീവിതം അങ്ങനെ ആണ് ചേച്ചി പലര്‍ക്കും പല വേദനകള്‍ അസുഖം മരണം അങ്ങനെ അങ്ങനെ ഒരു നീണ്ട ലിസ്റ്റ്... എല്ലാരും ഓരോ പ്രശ്‌നത്തില്‍ പെട്ടു അലയുക ആണ്.. എന്താ ചെയുക ജീവിച്ചല്ലേ പറ്റു. ജീവിക്കണം ജീവിക്കണം. ജന്മം തീരുന്നവരെ. സംഭവിച്ചത് എല്ലാം ഓരോ വിധി ആണ്. ഒന്നും നമ്മുടെ കയ്യില്‍ അല്ല... എല്ലാം ഫേസ് ചെയ്യണം' എന്നിങ്ങനെയാണ് കമന്റുകള്‍.

Kalabhavan Navas and Rahna Navas
'ലോകം മുഴുവന്‍ ഞങ്ങള്‍ക്കെതിരാണെങ്കില്‍ അങ്ങനെയാവട്ടെ; പോയി തുലഞ്ഞോളൂ...'; ട്രോളുകളോട് വിജയ് ദേവരക്കൊണ്ട
Kalabhavan Navas and Rahna Navas
"മഹാനടി'ക്ക് ശേഷം 6 മാസത്തോളം സിനിമയൊന്നുമില്ലാതെ വീട്ടിലിരുന്നു; കയ്യിലെ പൈസയൊക്കെ തീരാറായി എന്ന അവസ്ഥയിലേക്ക് എത്തി'
Kalabhavan Navas and Rahna Navas
'ബോളിവുഡിലേക്ക് വരണമെന്ന് ആ​ഗ്രഹിച്ചിരുന്നു, അതൊരിക്കലും മത്സരത്തിന്റെ ഭാഗമായല്ല; എനിക്കിഷ്ടമുള്ള സിനിമകളാണ് ഞാൻ ചെയ്യുന്നത്'
Summary

Rahna Navas pens an emotional note about Kalabhavan Navas on their wedding anniversary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com