Mohanlal, Kollam Mohan, Mammootty ഫെയ്സ്ബുക്ക്
Entertainment

'എനിക്ക് മോഹൻ ചേട്ടനാണ്, ആ കാമറ കണ്ണുകൾ പകർത്തിയ ചിത്രങ്ങൾ മലയാളി മനസിൽ നിന്നും മായില്ല'; കൊല്ലം മോഹനെ അനുസ്മരിച്ച് താരങ്ങൾ

'സെറ്റിലും പുറത്തും ഒട്ടേറെ രസകരമായ അനുഭവങ്ങൾ നിറഞ്ഞ നാളുകൾ'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അന്തരിച്ച പ്രശസ്ത സിനിമാ സ്റ്റിൽ ഫോട്ടോ​ഗ്രാഫർ കൊല്ലം മോഹന് അനുശോചനം രേഖപ്പെടുത്തി മോഹൻലാലും മമ്മൂട്ടിയും. തന്റെ ഇഷ്ട ഫോട്ടോഗ്രാഫറും പ്രിയപ്പെട്ട ജേഷ്ഠസഹോദരനുമായിരുന്നു കൊല്ലം മോഹനെന്ന് മോഹൻലാൽ കുറിച്ചു. മാര്‍ത്താണ്ഡത്തിന് സമീപം ട്രെയിനില്‍ നിന്ന് വീണായിരുന്നു കൊല്ലം മോഹൻ അന്തരിച്ചത്.

തമിഴ്നാട്ടിലെ കുഴിത്തുറ വെസ്റ്റ് റെയിൽവേ സ്റ്റേഷനു സമീപം കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. "ഒരുകാലത്ത്, നാന സിനിമ വാരികയിലൂടെ പുറത്തു വരുന്ന ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന സിനിമ പ്രേമികൾ ധാരാളം ഉണ്ടായിരുന്നു. താരവിശേഷങ്ങളും ചിത്രങ്ങളും നിറഞ്ഞ ഓർമകളുടെ കാഴ്ച വസന്തം.

ആ ചിത്രങ്ങൾക്ക് ദൃശ്യചാരുതയേകിയ കൊല്ലം മോഹൻ എന്ന അതുല്യ പ്രതിഭ, എനിക്ക് മോഹൻ ചേട്ടനാണ്. എന്‍റെ ഇഷ്ട ഫോട്ടോഗ്രാഫർ കൂടിയായിരുന്നു മോഹൻ ചേട്ടൻ. സെറ്റിലും പുറത്തും ഒട്ടേറെ രസകരമായ അനുഭവങ്ങൾ നിറഞ്ഞ നാളുകൾ. നേരിൽ കാണുമ്പോൾ ചേർത്ത് പിടിച്ചു സംസാരിക്കുന്ന രീതി. എന്നെ കുറിച്ചുള്ള 'സചിത്ര' പുസ്തകം ഞങ്ങളുടെ ആത്മ ബന്ധത്തിന്‍റെ കഥ കൂടിയാണ്.

ചേട്ടന്‍റെ കാമറ കണ്ണുകൾ നിശ്ചലമായാലും മലയാളിയുടെ മനസ്സിൽ നിന്നും മായില്ല. അദ്ദേഹം പകർത്തിയ ഒട്ടേറെ വർണ്ണ ചിത്രങ്ങൾ. എന്‍റെ പ്രിയപെട്ട ജേഷ്ഠ സഹോദരന്‍റെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു".- മോഹൻലാൽ കുറിച്ചു. കൊല്ലം മോഹന് ആദരാഞ്ജലി അർപ്പിച്ച് നടൻ മമ്മൂട്ടിയും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

മാർത്താണ്ഡത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം പോകുന്നതിനിടെ ട്രെയിനിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു. കൊല്ലത്തുനിന്ന് യാത്ര തിരിച്ച ബന്ധുക്കൾക്കൊപ്പം തിരുവനന്തപുരത്തു നിന്നാണ് മോഹൻ ട്രെയിനിൽ കയറിയത്. എന്നാൽ മാർത്താണ്ഡത്ത് ട്രെയിൻ ഇറങ്ങിയപ്പോൾ അദ്ദേഹത്തെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് കുഴിത്തുറയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

1980-കൾ മുതൽ 'നാന', 'കുങ്കുമം', 'കേരള ശബ്ദം' തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫറാണ് മോഹനൻ നായർ എന്ന കൊല്ലം മോഹൻ. മധു, ജയൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, ഉർവശി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക മുൻനിര താരങ്ങളുടെയും അവിസ്മരണീയമായ ചിത്രങ്ങൾ അദ്ദേഹം പകർത്തിയിട്ടുണ്ട്.

'മതിലുകൾ', 'മുഖാമുഖം', 'കലിക' തുടങ്ങിയ ശ്രദ്ധേയമായ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ച അദ്ദേഹം ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനെക്കുറിച്ച് ഒരു സചിത്ര പുസ്തകവും കൊല്ലം മോഹൻ രചിച്ചിട്ടുണ്ട്.

Mohanlal and Mammootty pays tribute to Kollam Mohan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൈബര്‍ ആക്രമണമല്ല, സെര്‍വറുകളിലെ അമിതഭാരം; മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്, ടീംസ് തകരാറിലായത് ഇങ്ങനെ

'ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് സിനിമയോ?, മര്യാദയ്ക്ക് ചോദിച്ചാല്‍ പോരെ?'; റിപ്പോർട്ടറോട് ദേഷ്യപ്പെട്ട് അര്‍ജുന്‍ അശോകന്‍, വിഡിയോ

7.4 ഓവര്‍, 24 റണ്‍സ്, 6 വിക്കറ്റ്! ഇംഗ്ലണ്ടിനെ 'പിച്ചിച്ചീന്തി' 21കാരന്റെ 'റെക്കോര്‍ഡ്' അരങ്ങേറ്റം!!!

നിങ്ങളാരെങ്കിലും സഭയില്‍ ഉണ്ടായിരുന്നെങ്കില്‍ പിണറായിയെ അടിച്ചേനെ; വിവാദ പരാമര്‍ശവുമായി എംഎല്‍എ

ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ മോഷണം; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ