7.4 ഓവര്‍, 24 റണ്‍സ്, 6 വിക്കറ്റ്! ഇംഗ്ലണ്ടിനെ 'പിച്ചിച്ചീന്തി' 21കാരന്റെ 'റെക്കോര്‍ഡ്' അരങ്ങേറ്റം!!!

ഓസീസ് ജേഴ്‌സിയിലെ ആദ്യ ഏകദിനത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച്
Mahli Beardman CELEBRATING
Mahli BeardmanPTI
Updated on: 
2 min read

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ ജേഴ്‌സിയില്‍ തന്റെ അരങ്ങേറ്റ ഏകദിനം കളിക്കാനിറങ്ങിയ മഹ്‌ലി ബിയേര്‍ഡ്മാന്റെ മാരക പേസിനു മുന്നില്‍ ചൂളി ഇംഗ്ലീഷ് ബാറ്റിങ് നിര. വലം കൈയന്‍ പേസറായ 21കാരന്‍ 7.4 ഓവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകളാണ് പിഴുതത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബിയേര്‍ഡ്മാന്‍ മാന്‍ ഓഫ് ദി മാച്ചായും മാറി ആദ്യ പോര് തന്നെ അവിസ്മരണീയമാക്കി.

മാത്രമല്ല മത്സരത്തില്‍ താരം റെക്കോര്‍ഡ് നേട്ടങ്ങളും സ്വന്തമാക്കി. ഏകദിന അരങ്ങേറ്റത്തില്‍ 6 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഓസ്‌ട്രേലിയന്‍ പേസറെന്ന അനുപമ റെക്കോര്‍ഡാണ് ബിയേര്‍ഡ്മാൻ സ്വന്തം പേരിലാക്കിയത്. 1988ല്‍ ശ്രീലങ്കക്കെതിരെ ടോണി ഡോഡെമെയ്ഡ് അരങ്ങേറ്റത്തില്‍ 21 റണ്‍സിന് 5 വിക്കറ്റുകള്‍ വീഴ്ത്തിയതായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്. 38 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് താരം തിരുത്തിയത്.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ നാലാമത്തെ മികച്ച ബൗളിങ് അരങ്ങേറ്റം കൂടിയാണിത്. ചാര്‍ളി കാസല്‍ (സ്‌കോട്‌ലന്‍ഡ്), കഗിസോ റബാഡ (ദക്ഷിണാഫ്രിക്ക), ഫിഡല്‍ എഡ്വേര്‍ഡ്‌സ് (വെസ്റ്റ് ഇന്‍ഡീസ്) എന്നിവരാണ് ബിയേര്‍ഡ്മാനേക്കാള്‍ മുന്‍പ് നേട്ടത്തിലെത്തിയവര്‍.

താരത്തിന്റെ മാരക പേസിനു മുന്നില്‍ മുട്ടുവിറച്ച് ഇംഗ്ലണ്ട് 33.4 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി. ഓസ്‌ട്രേലിയ 23.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 132 റണ്‍സെടുത്ത് പോരാട്ടം വിജയിക്കുകയും ചെയ്തു.

Mahli Beardman CELEBRATING
ആ 'മോശം' റെക്കോര്‍ഡില്‍ ഇനി സച്ചിനൊപ്പം കോഹ്‌ലിയും!

ജോ റൂട്ടിനെ മടക്കിയാണ് ബിയേര്‍ഡ്മാന്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്, ജോര്‍ദാന്‍ കോക്‌സ്, സാം കറന്‍, ലിയാം ഡോവ്‌സന്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവരെയാണ് ബിയേര്‍ഡ്മാന്‍ പുറത്താക്കിയത്.

പത്താം സ്ഥാനത്തിറങ്ങിയ ഗസ് അറ്റ്കിന്‍സന്‍ പുറത്താകാതെ 29 റണ്‍സെടുത്താണ് ഇംഗ്ലണ്ട് സ്‌കോര്‍ 131ല്‍ എത്തിച്ചത്. ഓപ്പണര്‍ ടോം ബാന്റന്‍, വില്‍ ജാക്‌സ് എന്നിവര്‍ 25 വീതം റണ്‍സെടുത്തു. 17 റണ്‍സെടുത്ത ജോ റൂട്ട്, 11 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

വിജയത്തിലേക്ക് ബാറ്റേന്തിയ ഓസീസിനായി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചു. താരം 30 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 50 റണ്‍സെടുത്ത് മടങ്ങി. കൂപ്പര്‍ കോണോലി 27 റണ്‍സുമായി മടങ്ങി. പിന്നീട് ജോഷ് ഇംഗ്ലിസ് (പുറത്താകാതെ 23), മാറ്റ് റെന്‍ഷോ (പുറത്താകാതെ 26) എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു.

Mahli Beardman CELEBRATING
1983 ലോകകപ്പില്‍ 9/4... '43' കൊല്ലത്തിന് ശേഷം ഇന്ത്യ വീണ്ടും 9/4!
Mahli Beardman CELEBRATING
6 പന്തില്‍ 3 വിക്കറ്റുകള്‍; രണ്ടക്കം കടക്കും മുന്‍പ് 4-ാം വിക്കറ്റ്, 89ന് ഓള്‍ഔട്ട്! 26 വര്‍ഷത്തിനിടെ ടീം നേരിട്ട ഏറ്റവും വലിയ തോല്‍വി
Summary

Debutant Mahli Beardman produced a sensational performance with the ball, claiming 6/24 to power Australia to a comfortable seven-wicket victory over England in the first ODI in Perth on Friday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER