Mohanlal 
Entertainment

'ആർക്കും സംശയം ഒന്നും തോന്നുന്നില്ലല്ലോ ല്ലേ..'; മേപ്പടിയാന്‍ സംവിധായകന് കൈ കൊടുത്ത് മോഹന്‍ലാല്‍; പോസ്റ്റര്‍ എവിടെയോ കണ്ടിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ

ഗോകുലം ഗോപാലനാണ് സിനിമയുടെ നിര്‍മാതാവ്

സമകാലിക മലയാളം ഡെസ്ക്

യുവ സംവിധായകന് കൈ കൊടുത്ത് മോഹന്‍ലാല്‍. മേമേപ്പടിയാന്‍, കഥ ഇന്നുവരെ എന്ന സിനിമകളുടെ സംവിധായകന്‍ വിഷ്ണു മോഹന്‍ ആണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമയുടെ നിര്‍മാതാവ്. പേരിടാത്ത സിനിമ തല്‍ക്കാലത്തേക്ക് എല്‍ 367 എന്നാണ് വിളിക്കപ്പെടുക.

പുതിയ സിനിമ പ്രഖ്യാപിച്ചു കൊണ്ടുള്ള മോഹന്‍ലാലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. യുവ സംവിധായകരുടെ സിനിമകള്‍ ചെയ്യാനുള്ള മോഹന്‍ലാലിന്റെ സമീപകാലത്തെ തീരുമാനങ്ങളെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

ചിത്രം പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററും ചര്‍ച്ചയാകുന്നുണ്ട്. രാത്രി റോഡിന്റെ ഒരു വശത്ത് കാറുകളും മറ്റ് വണ്ടികളും നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ മറുവശത്തു കൂടെ ഒരു കാര്‍ പാഞ്ഞു പോകുന്നതാണ് പോസ്റ്ററിലുള്ളത്. അതേസമയം ഈ പോസ്റ്ററിന് സൂപ്പര്‍ ഹിറ്റ് വെബ് സീരീസ് ദ വാക്കിങ് ഡെഡ്ഡിന്റെ പോസ്റ്ററുമായി സാമ്യമുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Walking Dead Poster

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം ദൃശ്യം 3 ആണ്. ആദ്യ രണ്ട് ചിത്രങ്ങളും നേടിയ വന്‍ വിജയത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഇത്തവണ എന്താകും കരുതി വച്ചിരിക്കുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. പേട്രിയറ്റാണ് മോഹന്‍ലാലിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമകളിലൊന്ന്. ഏപ്രില്‍ 23 നാണ് സിനിമ തിയേറ്ററുകളിലെത്തുക. മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന സിനിമയുടെ സംവിധാനം മഹേഷ് നാരായണന്‍ ആണ്.

നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആന്റോ ജോസഫും കെജി അനില്‍കുമാറുമാണ് സിനിമയുടെ നിര്‍മാണം. ഇതിന് പുറമെ തുടരുമിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രവും മോഹന്‍ലാലിന്റേതായി അണിയറയിലുണ്ട്. മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് ഈ ചിത്രത്തിലെത്തുന്നത്.

Mohanlal announces new movie with Meppadiyan director Vishnu Mohan. Gokulam Gopalan to produce.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണക്ക് മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ടതില്ലെന്ന് കെകെ രാ​ഗേഷ്; ഉച്ചയ്ക്ക് അർധരാത്രിയെന്ന് ജയരാജൻ പറഞ്ഞാൽ അം​ഗീകരിക്കാനാവില്ല; തിരിച്ചടിച്ച് കുഞ്ഞികൃഷ്ണൻ

പലചരക്ക് കട കുത്തിത്തുറന്ന് കള്ളൻ അടിച്ചു മാറ്റി; സി​ഗരറ്റ്, വെളിച്ചെണ്ണ, 35,000 രൂപ... വെള്ളറടയിൽ മോഷണം വ്യാപകം; അന്വേഷണം

പ്ലസ് ടു കഴിഞ്ഞവർക്ക് ജർമനിയിൽ തൊഴിൽപരിശീലനവും സ്ഥിരജോലിയും, പ്രതിമാസം 1.30 ലക്ഷം രൂപ വരെ സ്റ്റൈപൻഡ്; ആകർഷകമായ പദ്ധതിയുമായി സംസ്ഥാന സർക്കാർ

'ഇത് താന്‍ ഡാ പൊലീസ്': സ്റ്റേഷന് മുന്നിലെ വാഹനത്തിലിരുന്ന് പൊലീസുകാരുടെ പരസ്യ മദ്യപാനം; വിഡിയോ വൈറല്‍; അന്വേഷണം

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കളിക്കില്ല? ബംഗ്ലാദേശ് വിവാദത്തില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ നീക്കം

SCROLL FOR NEXT