മോഹൻലാൽ എക്സ്
Entertainment

'ലാലേട്ടന്റെ ആ ചിരി മതിയല്ലോ'! വൈറലായി മോഹൻലാലിന്റെ പുതിയ ലുക്ക്

ചടങ്ങിൽ ഉടനീളം മോഹൻലാലിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ആരാധകർ ആഘോഷമാക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ഹൃദയപൂർവം. ഇന്നലെ ചിത്രത്തിന്റെ പൂജയും നടന്നിരുന്നു. ഇതിന്റെ വിഡിയോകളും ഫോട്ടോകളുമൊക്കെ സോഷ്യൽ മീ‍ഡിയയിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. പൂജ ചടങ്ങിലെത്തിയ മോഹൻലാലിന്റെ ലുക്കാണ് ആരാധകരുടെ കണ്ണിലുടക്കിയത്. വെള്ള ഷർട്ടും ധരിച്ച് ട്രിം ചെയ്ത താടിയും മുഖത്ത് ഒരു കണ്ണടയുമായി മോഹൻലാൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ അത് ആവേശമാക്കി.

ചടങ്ങിൽ ഉടനീളം മോഹൻലാലിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ആരാധകർ ആഘോഷമാക്കുകയാണ്. മോഹൻലാലിന്റെ ആ പുഞ്ചിരി തങ്ങൾക്ക് ഏറെ ആവേശം നൽകുന്ന കാര്യമാണെന്ന് പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. 'നാടോടിക്കാറ്റിലും വരവേൽപ്പിലുമെല്ലാം കണ്ട ലാലേട്ടന്റെ ചിരി വീണ്ടും കാണാൻ കഴിഞ്ഞു' എന്നാണ് ചിലർ കുറിച്ചത്. 'ഒരു ചിരി കൊണ്ട് സോഷ്യൽ മീഡിയയിൽ ഇളക്കിമറിച്ച്' എന്നും ചിലർ കുറിച്ചിട്ടുണ്ട്.

പത്ത് വർഷങ്ങൾക്കിപ്പുറം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. 2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' ആണ് ഈ കൂട്ടുകെട്ടിലെ അവസാന ചിത്രം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ സിനിമ കൂടിയാണ് ഹൃദയപൂര്‍വം. മാളവിക മോഹനനാണ് സിനിമയിലെ നായിക. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

രാവിലെ ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ട് മടങ്ങി; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, ആയിരത്തിന് 80 രൂപ ബോണസ്; അറിയാം എല്‍ഐസി അമൃത് ബാലിന്റെ ഫീച്ചറുകള്‍

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ടൂത്ത് പേസ്റ്റ് ട്യൂബിന് അറ്റത്തെ ആ നിറമുള്ള ചതുരങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?

SCROLL FOR NEXT