ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ലാലേട്ടൻ എത്തി, 12th മാനിന്റെ ലൊക്കേഷനിൽ മോ​ഹൻലാൽ; വിഡിയോ പങ്കുവെച്ച് ജിത്തു ജോസഫ്

ഇടുക്കിയിലെ സെറ്റിലാണ് മോഹൻലാൽ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12TH മാന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഇപ്പോൾ ചിത്രത്തിലേക്ക് ജോയിൻ ചെയ്തിരിക്കുകയാണ് മോഹൻലാൽ. ജിത്തു ജോസഫാണ് ലൊക്കേഷനിൽ മോഹൻലാൽ എത്തിയത് അറിയിച്ചുകൊണ്ട് വിഡിയോ പങ്കുവെച്ചത്. 

ഇടുക്കിയിലെ സെറ്റിലാണ് മോഹൻലാൽ എത്തിയത്. കഴിഞ്ഞ മാസം പതിനേഴിന് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി ചിത്രീകരണം പൂർത്തിയാക്കിയതിനു പിന്നാലെയാണ് മോഹൻലാൽ 12TH മാൻ ലൊക്കേഷനിൽ എത്തിയത്. 

ദൃശ്യം 2ന് ശേഷം മോഹൻലാലും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണിത്. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ട്വൽത്ത് മാൻ ഒരുങ്ങുന്നത്. മിസ്റ്ററി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിർവ്വഹിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT