മോഹൻലാലും ഷിബു ബേബി ജോണും/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

കുടുമി കെട്ടി, കയ്യിൽ പച്ച കുത്തി മോഹൻലാൽ; ‘മലൈക്കോട്ടൈ വാലിബൻ’ ലുക്ക് പുറത്ത്

മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ചിത്രത്തിന്റെ നിർമാതാവായ ഷിബു ബേബി ജോൺ ആണ് ചിത്രം പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികൾ ഒന്നടങ്കം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’. ചിത്രത്തേക്കുറിച്ചുള്ള ഓരോ വിവരങ്ങളും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ചിത്രത്തിന്റെ നിർമാതാവായ ഷിബു ബേബി ജോൺ ആണ് ചിത്രം പങ്കുവച്ചത്. 

മലൈക്കോട്ടൻ വാലിബൻ ലുക്കിൽ നിൽക്കുന്ന മോഹൻലാലിനൊപ്പമാണ് ചിത്രമാണ് നിർമാതാവ് പോസ്റ്റ് ചെയ്തത്. ‘‘തലങ്ങൾ മാറിവന്ന ഒരു ആത്മബന്ധം. മോഹൻലാലിൽ തുടങ്ങി ലാലുവിലൂടെ വാലിബനിൽ എത്തിനിൽക്കുന്നു. ഹാപ്പി ബർത്ത് ഡെ ലാലു.’’- എന്നാണ് ഷിബു ബേബി ജോൺ കുറിച്ചത്. 

വ്യത്യസ്തമായ ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. തലയിൽ രണ്ട് കുടുമി കെട്ടി കയ്യിൽ പച്ചകുത്തി നിൽക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണുന്നത്. എന്തായാലും ആരാധകരെ ആവേശത്തിലാക്കുകയാണ് ചിത്രം. അടുത്തിടെ ആണ് വാലിബന്‍റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ അവസാനിച്ചത്. നിലവിൽ ചെന്നൈയിൽ ആണ് ചിത്രീകരണം പുരോ​ഗമിക്കുന്നത്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി