Drishyam 3 
Entertainment

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം 3

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

യു.കെ- അയർലൻഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ റിലീസുമായി മോഹൻലാലിൻ്റെ ഐക്കോണിക് സീരീസ് 'ദൃശ്യം 3'. യുകെയിലും അയർലണ്ടിലും മാത്രം 285+ ലൊക്കേഷനുകളിൽ ചിത്രം എത്തിച്ച് RFT ഫിലിംസ് റെക്കോർഡ് കുറിക്കുന്നു. കൂടുതൽ തിയേറ്ററുകളിലേക്ക് പ്രദർശനം വ്യാപിപ്പിക്കുമെന്നും വിതരണക്കാരായ RFT ഫിലിംസ് സ്ഥാപകൻ റൊണാൾഡ് തോണ്ടിക്കൽ പറയുന്നു.

ഇതിനോടകം തന്നെ നാല്പത്തിനായിരത്തിലേറെ ടിക്കറ്റുകൾ വിറ്റഴിച്ച ദൃശ്യം-3 സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാന്റെയും വിജയിയുടെയും റിലീസ് റെക്കോർഡുകളാണ് തിരുത്തികുറിക്കുന്നത്. ലാലേട്ടന്റെ ജന്മദിനമായ മെയ് 21 മുതൽ ആണ് ആഗോള റിലീസ്. റിലീസിന് മുന്നേ തന്നെയുള്ള റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ്,അന്താരാഷ്ട്ര സിനിമാ ലോകത്ത് തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു.

ചിത്രത്തിന്റെ പാൻ-ഇന്ത്യൻ അപ്പീലും ദൃശ്യം എന്ന ബ്രാൻഡിനുള്ള സ്വീകാര്യതയുമാണ് ഈ കുതിപ്പിന് പിന്നിൽ. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗുകളിൽ ഒന്നായി ദൃശ്യം 3 മാറുമെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. മോഹൻലാലിനെ കൂടാതെ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ്, മുരളി ഗോപി, കെ.ബി. ഗണേഷ് കുമാർ, ഇർഷാദ് അലി, ശാന്തി മായാദേവി, വീണ നന്ദകുമാർ, ദിനേഷ് പ്രഭാകർ, ശ്രീകാന്ത് മുരളി എന്നിവരും ദൃശ്യം 3ൽ അണിനിരക്കുന്നുണ്ട്. യു/എ 13+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വാർത്തപ്രചരണം: പി. ശിവപ്രസാദ്

Mohanlal breaks the record of Bollywood's Khans. Drishyam to enter 285 plus centres.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Fact Check|വാർത്തയിലെ താരമായ നോർത്ത് ഗേറ്റ് : പത്ത് വർഷത്തെ അടച്ചിടലിന് പിന്നിലെ യഥാർത്ഥ ചരിത്രം

36 വർഷങ്ങള്‍ക്ക് ശേഷം സേതുമാധവന്‍ വീണ്ടും വരുന്നു; റീ-റിലീസിന് ഒരുങ്ങി 'കിരീടം'

പിസിഒഡി ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

'ഇവന്‍ എന്നാ മൊണ്ണയാ..'; കുടുംബത്തെയടക്കം അവഹേളിച്ച് ഇന്‍ഫ്‌ളുവന്‍സര്‍; പൊട്ടിത്തെറിച്ച് മാധവ് സുരേഷ്

' എനിക്ക് മന്ത്രി സ്ഥാനം നല്‍കുന്നത് ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് മുതലാക്കി'

SCROLL FOR NEXT