കാരവനിൽ പാചക പരീക്ഷണം നടത്തുന്ന മോഹൻലാൽ/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഇനി അൽപം പാചകം; മോഹൻലാലിന്റെ കാരവൻ കുക്കിങ് ഏറ്റെടുത്ത് ആരാധകർ 

കാരവനിൽ പാചക പരീക്ഷണം നടത്തുന്ന വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

സിനിമ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ പാചക പരീക്ഷണവുമായി നടൻ മോഹൻലാൽ. താരത്തിന് പാചകത്തോടുള്ള കമ്പം സിനിമ മേഖലയിൽ പ്രസിദ്ധമാണ്. പാചക പരീക്ഷണങ്ങൾ നടത്തുന്ന വിഡിയോ താരം തന്നെ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.  
ഇപ്പോഴിതാ കാരവനിൽ താരത്തിന്റെ പാചക പരീക്ഷണമാണ് സോഷ്യൽമീഡിയയിൽ ഹിറ്റാകുന്നത്. 

ഉണ്ണി രാജേന്ദ്രൻ പങ്കുവെച്ച താരത്തിന്റെ വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 'കാരവൻ കുക്കിങ്, ലണ്ടൻ ഡേയ്‌സ്' എന്ന് കുറിപ്പോടെയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. വിഭവം എന്താണെന്ന് വ്യക്തമല്ല. പാനിൽ വെച്ച് തയ്യാറാക്കുന്നത് മീൻ വിഭവം ആണെന്നാണ് ആരാധകരിൽ ചിലർ പറയുന്നത്. ഈ അടുത്തിടെ നടത്തിയ യാത്രക്കിടയിൽ എടുത്ത വിഡിയോയാണെന്നും താഴെ കമന്റായി ഉണ്ണി രാജേന്ദ്രൻ പറയുന്നുണ്ട്. 

നേരത്തെ താരം പങ്കുവെച്ച ജാപ്പനീസ് കുക്കിങ് സ്റ്റൈലായ തെപ്പിനാക്കി രീതിയിൽ ചെമ്മീൻ പാചകം, മസാല വളരെ കുറച്ചു ചേർത്തുള്ള ചിക്കൻ, ഫ്ലാംബേ സ്റ്റൈലിലുള്ള മീൻ കറികളും ആരാധകർ ഏറ്റെടുത്തിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം സിനിമയുടെ ഷൂട്ടിങ്ങിലാണ് അദ്ദേഹം ഇപ്പോൾ.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT