വീഡിയോ ദൃശ്യം 
Entertainment

മിനി കൂപ്പർ ഓടിച്ച് ബറോസ് ലൊക്കേഷനിലേക്ക്, വൈറലായി മോഹൻലാലിന്റെ വിഡിയോ

നിരവധി ആഡംബര വാഹനങ്ങൾ സ്വന്തമായിട്ടുണ്ടെങ്കിലും മോഹൻലാൽ ഡ്രൈവ് ചെയ്യുന്നത് അധികം കണ്ടിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. താരത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ബറോസ് ലൊക്കേഷനിലേക്കുള്ള താരത്തിന്റെ എൻട്രിയാണ്. മിനി കൂപ്പർ ഓടിച്ച് എത്തുന്ന മോഹൻലാലിന്റെ വിഡിയോ ആണ് വൈറലാവുന്നത്. 

നിരവധി ആഡംബര വാഹനങ്ങൾ സ്വന്തമായിട്ടുണ്ടെങ്കിലും മോഹൻലാൽ ഡ്രൈവ് ചെയ്യുന്നത് അധികം കണ്ടിട്ടില്ല. ഈ പതിവ് തെറ്റിച്ച് സുഹൃത്ത് സമീർ ഹംസയ്ക്കൊപ്പം വണ്ടിയോടിച്ച് വരുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. സമീർ ഹംസയുടെ മിനി കൂപ്പർ ജോൺ കൂപ്പർ വർക്സാണ് താരം ഡ്രൈവ് ചെയ്യുന്നത്. കൊച്ചിയിലെ ബറോസ് ലൊക്കേഷനിലേക്കാണ് താരം വണ്ടി ഓടിച്ച് എത്തിയത്. സമീർ ഹംസ തന്നെയാണ് വിഡിയോ പങ്കുവച്ചത്.

മിനി സ്റ്റൈലിഷ് പതിപ്പാണ് ജോണ്‍കൂപ്പർ വർക്സ്. 2 ലീറ്റർ എൻജിനുള്ള വാഹനത്തിന്റെ കരുത്ത് 231 എച്ച്പിയാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.1 സെക്കൻഡ് മാത്രം മതി ഈ വാഹനത്തിന്. കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യർ മിനി കൂപ്പർ സ്വന്തമാക്കിയിരുന്നു. 56 ലക്ഷത്തോളം വിലവരുന്ന ഇലക്ട്രിക് മിനി കൂപ്പറാണ് താരം സ്വന്തമാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT