Mohanlal ഫെയ്സ്ബുക്ക്
Entertainment

'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ അല്ല, തിരനോട്ടം!'; ഹയർ സെക്കൻഡറി ചോദ്യ പേപ്പറിൽ മോഹൻലാൽ, തെറ്റ് തിരുത്തി ആരാധകർ

മോഹൻലാലിന്റെ ജനനം മുതൽ കുട്ടികളുടെ പേരുൾപ്പടെ ചോദ്യ പേപ്പറിൽ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം മോഹൻലാലിന് ആരാധകരുണ്ട്. കഴിഞ്ഞ വർഷം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് മോഹൻലാലിന്റേതായി പുറത്തുവന്നത്. പ്രതീക്ഷയേകുന്ന നിരവധി ചിത്രങ്ങളാണ് ഈ വർഷവും മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ദൃശ്യം 3 യാണ് ഈ വർഷം മോഹൻലാലിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്.

ഇപ്പോഴിതാ മോഹൻലാലിനെ സംബന്ധിക്കുന്ന മറ്റൊരു വിഷയമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. കഴിഞ്ഞ ദിവസം നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ മോഡൽ പരീക്ഷാ ചോദ്യ പേപ്പറിൽ മോഹൻലാൽ എത്തിയത് ആരാധകരെയും കുട്ടികളെയും ആവേശത്തിൽ ആഴ്ത്തിയിരുന്നു. ഇംഗ്ലീഷ് പരീക്ഷയിലെ പ്രൊഫൈൽ തയ്യാറാക്കാനുള്ള ചോദ്യത്തിലാണ് നടൻ മോഹൻലാലിന്റെ ജീവിതരേഖ ഉൾപ്പെടുത്തിയത്.

മോഹൻലാലിന്റെ ജനനം മുതൽ കുട്ടികളുടെ പേരുൾപ്പടെ ചോദ്യ പേപ്പറിൽ ഉണ്ടായിരുന്നു. അടുത്തിടെ ലഭിച്ച ദാദ സാഹേബ് ഫാൽക്കെ അവാർഡ് വരെ ചോദ്യ പേപ്പറിൽ ഉൾപ്പെടുത്തിയിരുന്നു. അഞ്ച് ദേശീയ പുരസ്കാരങ്ങൾ, പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയ നേട്ടങ്ങൾ ഉൾപ്പെടുത്തി ഒരു പ്രൊഫൈൽ തയ്യാറാക്കാനായിരുന്നു ചോദ്യം.

എന്നാൽ ചോദ്യപേപ്പറിലെ ചില തെറ്റുകൾ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. 1978ൽ ‘തിരനോട്ടം’ സിനിമയിലൂടെയാണ് മോഹൻലാൽ അഭിനയ രംഗത്തെത്തുന്നതെന്നും ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ റിലീസ് ചെയ്തത് 1980ലാണെന്നും ആരാധകർ ചൂണ്ടിക്കാട്ടി. വൃഷഭ തിയറ്ററിൽ റീലീസ് ചെയ്തു കഴിഞ്ഞ സിനിമ ആണെന്നും ആരാധകർ പറയുന്നു.

സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ ചോദ്യ പേപ്പർ. അതേസമയം തുടരും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമ ആണ് L 366. ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ.

Cinema News: Mohanlal fans correct mistake in higher secondary exam question paper.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിയും പുറത്തേക്ക്; കണ്ഠരര് രാജീവര്‍ക്ക് ജാമ്യം

സവാള അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളാം

നെറ്റി വിശാലമാണോ?, വലിയ കണ്ണുകളാണോ?, വളഞ്ഞ മൂക്കാണോ?; അറിയാം ശരീരത്തിലെ ഭാഗ്യലക്ഷണങ്ങള്‍

നിങ്ങള്‍ക്ക് 30 വയസായോ?, 15 വര്‍ഷം കൊണ്ട് കോടീശ്വരനാകാം!; എസ്‌ഐപി 'മാജിക് ഫോര്‍മുല'

'നായകനും വില്ലനുമായി അഭിനയിക്കുന്നത് ബുദ്ധിമുട്ടായിരുന്നു, എന്നാലും ഞങ്ങൾ എങ്ങനെയൊക്കെയോ ഒപ്പിച്ചിട്ടുണ്ട്'; നിവിൻ

SCROLL FOR NEXT