Mammootty, Mohanlal വിഡിയോ സ്ക്രീൻ‌ഷോട്ട്
Entertainment

'പ്രിയപ്പെട്ട ലാലുവിന്...'; പാട്രിയറ്റ് ലൊക്കേഷനിൽ മോഹൻലാലിന് ആദരം

അടുത്ത വർഷം മലയാളത്തിൽ ഏറ്റവും വലിയ ഹൈപ്പോടെ എത്തുന്ന ചിത്രം കൂടിയാണ് പാട്രിയറ്റ്.

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രമാണ് പാട്രിയറ്റ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിച്ചിരിക്കുകയാണ് പാട്രിയറ്റ് സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു ആദരം.

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം .... 'എന്ന് കുറിച്ചു കൊണ്ടാണ് മമ്മൂട്ടി വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മോഹൻലാലും വിഡിയോ പങ്കുവച്ചിട്ടുണ്ട്. അടുത്ത വർഷം മലയാളത്തിൽ ഏറ്റവും വലിയ ഹൈപ്പോടെ എത്തുന്ന ചിത്രം കൂടിയാണ് പാട്രിയറ്റ്. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി.

പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്‍റം പ്രവീണ്‍. ശ്രീലങ്ക, അബുദാബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

Cinema News: Mohanlal honoured in Patriot movie location.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളറാക്കി കലാശക്കൊട്ട്, ആവേശം കൊടുമുടിയില്‍; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാള്‍ 7 ജില്ലകളില്‍ വിധിയെഴുത്ത്

കളറാക്കി കലാശക്കൊട്ട്, സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന് ചെന്നിത്തല; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

'ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാം'; 30 കോടി രൂപ തട്ടിയെന്നു പരാതി; സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്

14 വർഷത്തിലേറെയായി അത്താഴം കഴിച്ചിട്ടില്ല, ശരീരം മെലിയാൻ മുത്തച്ഛന്റെ റൂൾ; ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തി മനോജ് ബാജ്പേയ്

SCROLL FOR NEXT